Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

അനധികൃത പണമിടപാട്; നാലംഗ സംഘം കസ്റ്റഡിയില്‍

റിയാദ്: അനധികൃത പണമിടപാട് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. വിദേശ തൊഴിലാളികളില്‍ നിന്നു ശേഖരിക്കുന്ന പണം അനധികൃതമായി രാജ്യത്തിന് പുറത്തെത്തിച്ച് കമ്മീഷന്‍ ഈടാക്കിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് സ്വദേശികളും രണ്ട് സുഡാന്‍ പൗരന്‍മാരുമാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. ഉറവിടം വ്യക്തമല്ലാത്ത പണം സുഡാന്‍ പൗരന്‍മാരാണ് സമാഹരിച്ചിരുന്നത്. സ്വദേശികളുടെ സഹായത്തോടെ ബാങ്കുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പണമയക്കും. 32.30 ലക്ഷം റിയാല്‍ അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശി യുവാവ് ഇതിന്റെ മറവിലാണ് വിദേശങ്ങളിലേക്ക് പണമയച്ചിരുന്നത്. ഓരോ ഇടപാടിനും ഇയാള്‍ നിശ്ചിത ശതമാനം കമ്മീഷന്‍ സ്വീകരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിച്ചതായി പോലീസ് വക്താവ് അറിയിച്ചു.

അനധികൃത പണമിടപാട് നടത്തുന്ന ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ മാസം റിയാദില്‍ അറസ്റ്റ് ചെയ്തിരുന്നു. വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് നിയമാനുസൃത മാര്‍ഗം സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top