റിയാദ്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റിയാദില്‍ മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി മുതിര്‍ന്ന അംഗം ഒ. കെ മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കി നിര്‍വഹിച്ചു. മണ്ഡല തല ഉത്ഘാടനം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട 2020 വര്‍ഷത്തെ ക്യാമ്പയ്‌നില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക് നല്‍കി നിര്‍വഹിച്ചു.
യോഗം നാഷണല്‍ കമ്മിറ്റി അംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉത്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഷുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട,കുഞ്ഞിപ്പ തവനൂര്‍, മുനീര്‍ വാഴക്കാട്, ശരീഫ് അരീക്കോട്,ഹമീദ് ക്ലാരി, റഫീഖ് മഞ്ചേരി, ഇക്ബാല്‍ തിരൂര്‍, ശിഹാബ് കുട്ടശ്ശേരി, മുനീര്‍ വാഫി, അലവിക്കുട്ടി ഒളവട്ടൂര്‍,ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട്,ബഷീര്‍ ഇരുമ്പുഴി, എ പി നാസര്‍ കുന്നുംപുറം,മജീദ് മണ്ണാര്‍മല, റഫീഖ് പൂപ്പലം, ബഷീര്‍ പൊന്മള, ഇസ്മായില്‍ താനൂര്‍ എന്നിവര്‍ സംസാരിച്ചു.
സാമൂഹ്യ സുരക്ഷ പദ്ധതി ജില്ലാ സമിതി ചെയര്‍മാന്‍ മുനീര്‍ വാഴക്കാട് ഉള്‍പ്പടെ ഇരുപതംഗ സമിതിയെയും മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ചന്ദ്രിക പ്രചരണം ജില്ലാ കമ്മിറ്റിക്കു കീഴില്‍ സജീവമായി നടക്കുന്നുണ്ടെന്ന് യോസം വിലയിരുത്തി.
പ്രാവാസം ആവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ജില്ലാ സെക്രട്ടറി ശിഹാബ് കുട്ടശ്ശേരിക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര സമ്മാനിച്ചു. സോഷ്യല്‍ മീഡിയ വിംഗ് കോണ്‍സെന്റര്‍ അംഗം മുനീര്‍ വാഫി കണ്ണമംഗലത്തിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ടയും കൈമാറി. സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ സ്വാഗതവും സെക്രട്ടറി സിദീഖ് കോനാരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.