റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ ഭക്ഷ്യമേള ആരംഭിച്ചു. ‘അമേസിംഗ് ആസിയാന്‍: ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ’ എന്ന പേരിലാണ് മേള. ഏഷ്യന്‍ രാജ്യങ്ങളിലെ രുചിഭേദങ്ങളാണ് മേളയുടെ പ്രത്യേകത. ലോകമെമ്പാടുമുളള പാചകരീതിയികളും രുചി കൂട്ടുകളും പരിചയപ്പെടുത്താനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള. ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പുതിയ ഉല്‍പ്പന്നങ്ങളും പരമ്പരാഗത വിഭവങ്ങളും എത്തിച്ചിട്ടുണ്ട്. പറന്നുയരുന്നു.
സൗദിയിലെ മലേഷ്യന്‍ അംബാസഡര്‍ ഡറ്റോ അബ്ദുല്‍ റസാക് ബിന്‍ അബ്ദുല്‍ വഹാബ്, തായ്‌ലന്റ് ചാര്‍ ഡി അഫയേഴ്‌സ് സതന കശേംസാന്‍ത നാഅയുധ്യ, ഇന്തോനേഷ്യന്‍ ഡിസിഎം ആരിഫ് ഹിദായത്, ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനിലായിരുന്നു ഉദ്ഘാടനം.
വിവിധ രാജ്യങ്ങളില്‍ നിന്നു ഉന്നത ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പറില്‍ എത്തിക്കുഞതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഷെഹിം മുഹമ്മദ് പറഞ്ഞു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു നേരിട്ടു ഉത്പ്പന്നങ്ങളും വിഭവങ്ങളും ശേഖരിച്ചാണ് ലുലു വിപണിയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതി ചെയ്ത പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സോസുകള്‍, പാക്കേജുചെയ്ത മധുരപലഹാരങ്ങള്‍, ആരോഗ്യകരവും ജൈവപരവുമായ വിവിധ ശ്രേണിയിലുളള ഉല്‍പ്പന്നങ്ങളും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.