Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Saudi News

gulf, saudi

ജെന്‍സി തലമുറയുടെ വളര്‍ച്ച: ‘ഇന്‍സ്‌പെയര്‍’ വര്‍ക്ഷോപ്പ് റിയാദില്‍

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ‘ഇന്‍സ്‌പെയര്‍-26’ ജനുവരി 30ന് നടക്കും. ജെന്‍സി തലമുറയിലെ കുട്ടികളുടെ വളര്‍ച്ചയും അവരുടെ ഭാവിയും ആശങ്കകള്‍ നിറക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ ഇടപെടലുകള്‍ അനിവാര്യമാണ്. പാരന്റിങ് എന്നത് കേവലം നിര്‍വ്വഹിക്കേണ്ട ഒന്നല്ല കൃത്യമായ പഠനവും പ്രായോഗിക പരിശീലനവും ആവശ്യമാണ്. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജെന്‍സി പാരന്റിങ് ആശങ്കകളും പ്രായോഗിക ഇടപെടലുകളും ചര്‍ച്ചചെയ്യുന്ന വര്‍ക്ഷോപ്പ് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ സുലൈ, സമ്മിറ്റ് ഇവന്റ് ഹാളില്‍ നടക്കും. മൈ […]

gulf, saudi

കാനത്തിന്‍ ജമീല നഗരിയില്‍ ഫെബ്രുവരി 6ന് കേളി കുടുംബ വേദി സമ്മേളനം

റിയാദ്: കേളി കുടുംബ വേദി രണ്ടാം സമ്മേളനം കാനത്തിന്‍ ജമീല നഗരിയില്‍ ഫെബ്രുവരി 6ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. 2010ല്‍ വനിതാ വേദിയായി റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്‌കാരിക,

gulf, saudi

വാക്കുകളില്‍ വിരിഞ്ഞ സ്വപ്‌നങ്ങള്‍: ഗിന്നസില്‍ ഇടം നേടി അലിഫ് സ്‌കൂള്‍ ‘ബുക്ക് ബ്ലൂം’

റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’ വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരില്‍ ഒരേസമയം ഒരു വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചാം് റെക്കോട് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി പ്രഖ്യാപനം നടത്തി. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രധിനിധികള്‍ക്ക് സമ്മാനിച്ചു. ‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരില്‍ ഏഴ്

gulf, saudi

ആകാശവാതില്‍ പുതുചിറകു വിരിച്ചു; റിയാദ് വിമാനത്താവളത്തില്‍ നവീകരിച്ച ടെര്‍മിനലുകള്‍

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ത്തിയായ ടെര്‍മിനല്‍-1, 2 എന്നിവയാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. റിയാദ് അന്താരാഷ്ട്ര പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആഗോള സംഗമ കേന്ദ്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകത്തെ പ്രധാന വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ശില്പ സൗന്ദര്യം, രൂപകല്പന, സേവനങ്ങള്‍, സൗകര്യങ്ങള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ വികസന

gulf, saudi

പ്രയാണത്തിന്റെ താളങ്ങളില്‍ പ്രതിഭകളുടെ പാദമുദ്ര; കലാലയം സാഹിത്യോത്സവിന് സമാപനം

മക്ക: സൗദി വെസ്റ്റ് നാഷനല്‍ കലാലയം സംസ്‌കാരിക വേദി പതിനഞ്ചാമത് സാഹിത്യേത്സവ് സമാപിച്ചു. ‘പ്രയാണം’ എന്ന പ്രമേയത്തില്‍ കലയുടെ നിറക്കൂട്ടുകള്‍ക്ക് നിറം പകര്‍ന്ന സാഹിത്യോത്സവ് കെട്ടിലും മട്ടിലും പുതുമകള്‍ നിറഞ്ഞതായി. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രജിസ്‌ട്രേഷന്‍ മുതല്‍ വിധിനിര്‍ണയം, ഫലപ്രഖ്യാപനം വരെ പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിച്ച ‘പേപ്പര്‍ലെസ് സാഹിത്യോത്സവ്’ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തില്‍ നടന്ന കലാ വിരുന്നില്‍ ജിസാന്‍, തായിഫ്, അല്‍ബഹ, മദീന, യാമ്പു, അസീര്‍,

gulf, saudi

കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം: ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം പിന്നിടുന്ന കേളിയുടെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വാര്‍ഷിക സമ്മേളനവും, നാലാം സമ്മേളനം മുതല്‍ പത്താം സമ്മേളനം വരെ ദൈ്വ വാര്‍ഷിക സമ്മേളനവുമാണ് സംഘടിപ്പിച്ചിരുന്നത്. പതിനൊന്നാം സമ്മേളനം മുതല്‍ മൂന്ന് വര്‍ഷത്തിലൊരിക്കലായിരുന്നു സമ്മേളനമെന്ന് അദ്ദേഹം

English Edition

Patriotic fervour marks India’s 77th Republic Day celebrations in Riyadh

Riyadh: The Embassy of India in Riyadh marked India’s 77th Republic Day with a ceremonial celebration attended by nearly 500 people, including members of the Indian community, Pravasi Bharatiya Samman awardees, embassy officials and representatives of local media. The programme began with the unfurling of the national flag by Indian Ambassador to Saudi Arabia Dr.

gulf, saudi

ദേശപ്പെരുമ വിളംബരം ചെയ്തു റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ദേശപ്പെരുമയും ഐക്യ കാഹളവും വിളംബരം ചെയ്തു ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെയും വിദേശ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സന്ദേശം അംബാസഡര്‍ പങ്കുവച്ചു. ദേശീയഗാനാലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു. ‘വന്ദേമാതര’ സ്മരണയും

gulf, saudi

ദേശീയ ബഹുമതികളുടെ നിലവാരം കാക്കണം

റിയാദ്: വര്‍ഗീയ തിമിരം ബാധിച്ച ഒരാള്‍ക്ക് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പത്മഭൂഷന്‍ നല്‍കി ആദരിക്കുന്നത് പുരസ്‌കാരത്തിന്റെ നിലവാരം തകര്‍ക്കുമെന്ന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ നിലമൊരുക്കാന്‍ നിരന്തരം വര്‍ഗീയത വിസര്‍ജിക്കുന്ന സമുദായ നേതാവിന് കേന്ദ്രതിന്റെ ഉപഹാരം ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ്. ബിജെപി-സംഘ പരിവാര്‍ കുഴലൂത്തുകാര്‍ക്കുള്ള ഫാന്‍സ് ബാഡ്ജിന്റെ നിലവാരത്തിലേക്ക് ദേശീയ ബഹുമതികളെ തരം താഴ്ത്തരുതെന്നും ഒഐസിസി പ്രസ്ഥാവനായില്‍ പറഞ്ഞു.

gulf, saudi

വോട്ടവകാശം നഷ്ടപ്പെടരുത്; പ്രവാസികള്‍ക്ക് കെഎംസിസി ഹെല്‍പ് ഡസ്‌ക്

റിയാദ്: എസ്‌ഐആര്‍ ആശങ്ക പരിഗണിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുവാന്‍ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരില്ലാത്ത പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദില്‍ മലയാളികളായ പ്രവാസികളുടെ അന്വേഷണങ്ങള്‍ പരിഗണിച്ച് കെഎംസിസി ബത്ഹ ഓഫീസില്‍ ഒരുക്കിയ പ്രത്യേക ഹെല്പ് ഡസ്‌ക് സേവനം സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി. രാവിലെ എട്ട് മണിമുതല്‍ രാത്രി ഒന്‍പത് വരെ പ്രത്യേക പരിശീലനം നേടിയ വളന്റിയര്‍മാര്‍ പതിനേഴ് കൗണ്ടറുകള്‍ സജ്ജമാക്കി. അപേക്ഷ സമര്‍പ്പിക്കാന്‍

gulf, saudi

അസ്‌ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം ജനു. 29ന് ദമ്മാമില്‍

ദമ്മാം: അസ്‌ലം കോളക്കോടന്റെ രണ്ട് രചനകളുടെ പ്രകാശനം ജനുവരി 29ന് നടക്കും. ഫൈസലിയ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ രാത്രി 8ന് ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘റിവര്‍ ഓഫ് തോട്‌സ്’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകന്‍ അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മനസിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും

gulf, saudi

സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി ‘റിയ’ വിന്റര്‍ ഫെസ്റ്റ്

റിയാദ്: സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ‘വിന്റര്‍ ഫെസ്റ്റ്’ കുടുംബ സംഗമം അരങ്ങേറി. പൊങ്കല്‍, ക്രിസ്മസ്, ന്യൂ ഇയര്‍ സൗഹൃദം മര്‍വ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. തമിഴ് ആഘോഷം പൊങ്കല്‍ പ്രമേയമാക്കി വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറി. റിയ സെക്രട്ടറി അരുണ്‍ കുമരന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍, കലാ സാംസ്‌കാരിക വിഭാഗം ജോയിന്റ് കണ്‍വീനര്‍ സന്ദീപ്, അരുള്‍, വിവേക്, ജുബിന്‍, പൊന്മുരുഗന്‍, ഹബീബ്, സിനില്‍, ബിജു എന്നിവര്‍ നേത്രത്വം നല്‍കി. മുതിര്‍ന്ന അംഗങ്ങളായ അബ്ദുള്‍

gulf, saudi

നിയോം ട്രോജേന വേദിയായ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റി

റിയാദ്: സൗദിയുടെ മഞ്ഞണിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. 2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റിവച്ചു. ഇതുസംബന്ധിച്ച് സൗദി അറേബ്യയും ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലും ധാരണയിലെത്തി. സൗദിയുടെ മെഗാ സിറ്റിയായ നിയോം മരുഭൂമിയില്‍ ഒരുങ്ങുന്ന സ്‌കി റിസോര്‍ട്ട് ട്രോജേനയില്‍ നടത്താനിരുന്ന ഗെയിംസാണ് മാറ്റിവച്ചത്. ഏഷ്യന്‍ വിന്റര്‍ ഗെയിംസ് എപ്പോള്‍ നടത്തുമെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ നിരവധി വിന്റര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഭാവിയില്‍ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് നടത്തിപ്പിന് പരിഷ്‌കരിച്ച ചട്ടക്കൂട് സൗദിയും

gulf, saudi

30 വര്‍ഷത്തെ പ്രവാസത്തിന് വിട; നസീര്‍ ഹുസൈന്റെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

റിയാദ്: ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സക്കിടെ മരിച്ച തമിഴ്‌നാട് തഞ്ചാവൂര്‍ കാവടിക്കര നസീര്‍ ഹുസൈന്റെ (58) മയ്യിത്ത് ഖബറടക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി സെക്രട്ടറി സിയാദ് എസ് കായംകുളം നിമയ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഏറ്റുവാങ്ങി. നസീം മഖ്ബറയിലായിരുന്നു ഖബറടക്കം. പിതാവ്: ജാഫര്‍ യൂസഫ്, മാതാവ്: മൈമൂന്‍ ഷരീഫ, ഭാര്യ: ഐഷ നാജിയ. ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. 30 വര്‍ഷത്തെ സേവനാനന്തര

Scroll to Top