ഖിദ്ദിയയില്‍ ‘അക്വാറേബ്യ’: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക്
റിയാദ്: ഖിദ്ദിയ സിറ്റിയില്‍ ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് ലോകോത്തര വാട്ടര്‍ തീം പാര്‍ക്കായ ‘അക്വാറേബ്യ’ പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ, കായിക, സാംസ്‌കാരിക അനുഭവങ്ങള്‍ ഒന്നിച്ചുചേരുന്ന ഖിദ്ദിയ സിറ്റിയുടെ പ്രധാന ആകര്‍ഷണമാണ് അക്വാറേബ്യ. സോഫ്റ്റ് ഓപ്പണിംഗില്‍ തെരഞ്ഞെടുത്ത അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. പശ്ചിമേഷ്യിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കാണിത്. മാര്‍ച്ച് 28 വരെ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി സന്ദര്‍ശിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ അക്വാറേബ്യ പ്രിവ്യൂ ടിക്കറ്റുകള്‍ നേടാന്‍ അവസരം നല്‍കുന്ന നറുക്കെടുപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതിന് […]














