Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

Saudi News

gulf, saudi

മദീനയിലേക്ക് നേരിട്ട് പറക്കാന്‍ കേരളം കാത്തിരിക്കുന്നു; ആവശ്യവുമായി എസ്‌ഐസി

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: കേരളത്തില്‍ നിന്ന് പുണ്യ നഗരിയായ മദീനയിലെക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ഇതു മറ്റു സമയങ്ങളില്‍ മദീന സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ യാത്ര ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ കേരളത്തെ മദീന നഗരുവുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ […]

gulf, saudi

ഷമല്‍ രാജിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി പ്രവര്‍ത്തകന്‍ ഷമല്‍ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റി യാത്രയപ്പ് നല്‍കി. ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗം, ഏരിയാ വൈസ് പ്രസിഡന്റ്, ലാസുര്‍ദി യൂണിറ്റ് സെക്രട്ടറി, ഏരിയാ സൈബര്‍ വിംഗ് കണ്‍വീനര്‍ എന്നീ നിലകളില്‍ സജീവമാണ് ഷമല്‍ രാജ്. ഇസ്‌കാന്‍ വില്ലയില്‍ നടന്ന പരിപാടിയില്‍ ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി യുണൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. കണ്ണൂര്‍

gulf

ഹഫര്‍ അല്‍ ബാത്തിന്‍ ഒഐസിസി വാര്‍ഷികവും പുതുവത്സരാഘോഷവും

ഹഫര്‍ അല്‍ ബാത്തിന്‍: ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്റെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയറും ആഘോഷിച്ചു. ജനുവരി 1ന് സനഇയ്യയിലെ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഈസ്‌റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ ആലപ്പുഴ, അനൂപ് പ്രഭാകരന്‍, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ പള്ളിമുക്ക് സ്വാഗതവും ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം, ‘ഹഫര്‍

gulf, saudi

മദീനയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലു മലയാളികള്‍ മരിച്ചു

റിയാദ്: മദീനയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ ജലീല്‍ (14), ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്. ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും ജിഎംസി വാഹനത്തില്‍

gulf, saudi

‘മിഅ’ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ (മിഅ) റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പന്‍, ലോക കേരള സഭാ അംഗം സുരേന്ദ്രന്‍ കൂട്ടായി, സൈഫുന്നീസ സിദ്ധിഖ്, സൈഫു വണ്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. എക്‌സികുട്ടീവ് അംഗങ്ങളായ സുനില്‍ ബാബു എടവണ്ണ, ഹബീബ് റഹ്മാന്‍, കരീം മാസ്റ്റര്‍, വിനീഷ് ഒതായി, ശിഹാബ് കരിവാരകുണ്ട്,

gulf, saudi

കേളി പുതുവത്സര കലണ്ടര്‍ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു. ബദിയയിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ബദിയ ഏരിയ സെക്രട്ടറി കിഷോര്‍ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. പത്ത് വര്‍ഷമായി കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെടിപി കൊബ്ലാന്‍ പൈപ്പ്‌സിനൊപ്പം മിര്‍സാദ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് സപ്ലൈയും സഹകരിച്ചാണ് പുതു വര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. കൊബ്ലാന്‍ സെയില്‍സ് മാനേജര്‍ സിദ്ദിക്ക് അഹമ്മദ്, മാര്‍ക്കറ്റിംഗ്

gulf, saudi

‘മാനസികാരോഗ്യം; പരീക്ഷാ സമ്മര്‍ദ്ദം’; ഡിമോയിസ് ബിസിനസ്സ് സ്‌കൂള്‍ വെബിനാര്‍ ജനു. 4ന്

റിയാദ്: പരീക്ഷകളെ സമ്മര്‍ദ്ദമില്ലാതെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് റിയാദിലെ ഡിമോയിസ് ബിസിനസ്സ് സ്‌കൂള്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘മാനസികാരോഗ്യം; പരീക്ഷാ സമ്മര്‍ദ്ദം’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. നാസിയ കുന്നുമ്മല്‍ വിഷയം അവതരിപ്പിക്കും. ജനുവരി 4 വൈകീട്ട് 6ന് (സൗദി സമയം) സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടിയെന്ന് ഡിമോയിസ് മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷാ സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസിക കരുത്തും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാനും ഉതകുന്ന പരിശീലനമാണ് വെബിനാര്‍

gulf, saudi

അബഹയില്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ അബഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടൗണ്‍ സെന്ററിലാണ് പുതിയ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ്

gulf, saudi

സുബിനും സതീഷിനും ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍

ദുബൈ: കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നു ലഭിച്ച രചനകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ കവിത പുരസ്‌കാരത്തിനും അര്‍ഹത നേടി. കെ ടി സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ്

gulf, saudi

വാദി ലബന്‍ ബദിയ ഇസ്‌ലാഹി സെന്റര്‍; ഷൗക്കത്ത് കാളികാവ് നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി വാദി ലബന്‍ ബദിയ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഞ്ച് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും ഒമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഷൗക്കത്ത് കാളികാവ് (പ്രസിഡന്റ്), ജിഹാദ് താജുദ്ദീന്‍ കൊല്ലം (സെക്രട്ടറി), മുഹമ്മദ് സുഹൈല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ ഭാരവാഹികളായി സല്‍മാന്‍ അലി (ക്യൂഎച്ച്എല്‍സി), ഹുസ്‌നി പുളിക്കല്‍ (ദഅവ നിച്ച് ഓഫ് ട്രൂത്ത്), അബ്ദുല്‍ ഹമീദ് വേങ്ങര (പുണ്യം), അഫീഫ് ഷൗക്കത്ത്, മുബാറക് അബ്ദുല്‍ ഹമീദ്

gulf, saudi

കുടുംബ സംഗമം ഒരുക്കി ‘അല്‍ മുത്‌ലഖ്’ മുന്‍ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയിലെ ഫര്‍ണീച്ചര്‍ കമ്പനി അല്‍ മുത്‌ലഖില്‍ നിന്നു ജോലി അവസാനിപ്പിച്ച് മടങ്ങിയവരുടെ കൂട്ടായ്മ ‘അല്‍ മുത്‌ലഖ് എക്‌സ്-പ്രവാസി വാട്‌സ് ആപ്പ് കൂട്ടായ്മ’ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ‘കൊളോഫ് സ്‌പോട്‌സ് സിറ്റി’യിലായിരുന്നു സംഗമം. വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് പ്രാര്‍ഥനാ ഗാനത്തോടെ സംഗമം ആരംഭിച്ചു. ഹമീദ് ചെമ്മല അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ഭാരവാഹിയും വേങ്ങര പഞ്ചായത്ത് അംഗവുമായ ഹനീഫ

gulf, saudi

ഐ.സി.എഫ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് ഖബറടക്കി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച ഐ.സി.എഫ് ഗുറാബി അല്‍ അമല്‍ യൂണിറ്റ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് നസീം മഖ്ബറയില്‍ ഖബറടക്കി. എക്‌സിറ്റ് 15ലെ അല്‍ റാജ്ഹി മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി സഹപ്രവര്‍ത്തകരും ജോലി ചെയ്തിരുന്ന യു.പി.സി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. ഒമാന്‍, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ഐ.സി.എഫിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രവാസ ജീവിതത്തിലെ ഊഷ്മള സൗഹൃദങ്ങളും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും

gulf, saudi

കൃപ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റൊയ്‌ബെക് ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കബീര്‍ മജീദിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ സാപ്ത്‌കോ, ബിനു കെ തോമസ്, കൃപ ഭാരവാഹികളായ ഷാജി പി കെ, ഷബീര്‍ വരിക്കപ്പള്ളി, സൈഫ് കൂട്ടുങ്കല്‍, ഷംസ് വടക്കേത്തലക്കല്‍, സജീവ് കായംകുളം,

gulf, saudi

ജുബൈല്‍ ഡബ്ല്യുഎംഎഫ്; സോണിയ ഹാരിസണ്‍ നയിക്കും

ജുബൈല്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗണ്‍സില്‍ ജുബൈലില്‍ രൂപീകരിച്ചു. ലെറ്റ്‌സ് ഈറ്റ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. കൗണ്‍സില്‍ അഡ്‌ഹോക് കമ്മറ്റിയെയും തിരഞ്ഞെടുത്തു. ടീന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദമാം പ്രസിഡന്റ് നവാസ് ചൂനാടന്‍ ദീപം കൊളുത്തി ജുബൈല്‍ കൗണ്‍സില്‍ രൂപീകരണം ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ പ്രസിഡന്റ് ഷബീര്‍ ആക്കോട് അംഗത്വ ഫോം

Scroll to Top