സൗദിയില്‍ റെയ്ഡ്: ഒരാഴ്ചക്കിടെ പിടിയിലായത് 19,790 നിയമ ലംഘകര്‍
റിയാദ്: ഒരാഴ്ചക്കിടെ സൗദിയില്‍ നടന്ന റെയ്ഡുകളില്‍ 19,790 നിയമ ലംഘകര്‍ കസ്റ്റഡിയിലായതായി ആഭ്യന്തര മന്ത്രാലയം. നവംബര്‍ 27 മുതല്‍ ഡിസംബര്‍ മൂന്നു വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളിലാണ് നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും കീഴിലുളള വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. കസ്റ്റഡിയിലായവരില്‍ 12,252 ഇഖാമ നിയമ ലംഘകരാണ്. 4,384 നുഴഞ്ഞുകയറ്റക്കാരും 3,1547 തൊഴില്‍ നിയമ ലംഘകരും പിടിയിലായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ വഴി […]














