Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും

Saudi News

gulf, saudi

പ്രവാസികളെ ചേര്‍ത്തുപിടിച്ചത് ഇടത് സര്‍ക്കാരുകള്‍

റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനും പ്രവര്‍ത്തിച്ചത് ഇടത് സര്‍ക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എംബി ഫൈസല്‍. കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികള്‍, മറിച്ച് രാജ്യത്തിന്റെ മോചനത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തി പ്രവാസികളാകാന്‍ വിധിക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നു നാടിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് […]

gulf, saudi

കേളി മലാസ് ഏരിയ; സുജിത് വിഎം നയിക്കും

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുജിത് വി എം (സെക്രട്ടറി), സമീര്‍ അബ്ദുല്‍ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാന്‍ (ട്രഷറര്‍), അന്‍വര്‍ സാദിഖ്, അബ്ദുല്‍ വദൂദ് (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്‌റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), മുകുന്ദന്‍ വടക്കേകണ്ടി, രതീഷ്, അജ്മല്‍, രാഘേഷ്, റിജോ

gulf, saudi

സിറ്റി ഫ്‌ളവറില്‍ വിലക്കിഴിവുത്സവം; ഒക്‌ടോ. 1 മുതല്‍ ‘ഫോര്‍ മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍’

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ‘ഫോര്‍ മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍’ ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. നാല് ദിവസങ്ങ ളില്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകത. നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസര മാണിത്. വര്‍ഷങ്ങളായി എന്നും കൂടെനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്‌ളവര്‍ നല്‍കുന്ന വലിയ സമ്മാനമാണ് ഫോര്‍ മെഗാ ഡേയ്‌സ്

gulf, saudi

‘എയ്ഞ്ചല്‍ മീറ്റ്’ ഒരുക്കി റിയാദ് അല്‍ മദീന ഹൈപ്പര്‍

റിയാദ്: ആതുര സേവന രംഗത്തെ സമര്‍പ്പണത്തിന് അല്‍ മദിന ഹൈപ്പര്‍ ഗ്രൂപ്പ് മാലാഖ സംഗമം ഒരുക്കി നഴ്‌സുമാരെ ആദരിച്ചു. റിയാദിലെ അന്‍പതിലധികം ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്ന വിവിധ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കായി ഒരുക്കിയ ‘എയ്ഞ്ചല്‍ മീറ്റ്-2025’ പരിപാടിയിലാണ് ആദരം.നാനൂറ് നഴ്‌സുമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ നീണ്ട പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ജയന്‍

gulf, saudi

പോറ്റമ്മയോട് നന്ദി പറഞ്ഞു ‘കോഴിക്കോടന്‍സ്’

റിയാദ്: ‘കോഴിക്കോടന്‍സ്’ പ്രവാസി കൂട്ടായ്മ വിവധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ഭരണകൂടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സൗദി പൗരന്‍മാരോടു കടപ്പാടു പ്രകടപ്പിച്ചുമായിരുന്നു ആഘോഷം. ബത്ഹ മ്യൂസിയം പാര്‍ക്കില്‍ നടന്ന ആഘോഷങ്ങള്‍ കോഴിക്കോട്ന്‍സ് ഫസ്റ്റ് ലേഡി ഫിജിന കബീര്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ദേശീയ വസ്ത്രം ധരിച്ചും പരമ്പരാഗത വേഷമണിഞ്ഞും ദേശീയ പതാകയേന്തിയെത്തിയ കോഴിക്കോടന്‍സ് പ്രവര്‍ത്തകര്‍ പോറ്റമ്മ സമ്മാനിച്ച സൗഭാഗ്യങ്ങള്‍ക്കു നന്ദി പറഞ്ഞു. ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീര്‍,

gulf, saudi

ഒത്തുചേരലിന്റെ ഓണാഘോഷം തുടരുന്നു

റിയാദ്: സമൃദ്ധിയുടെ ഓണാഘോഷം പ്രവാസികള്‍ക്ക് സൗഹൃദവും ഒത്തുചേരലും സമ്മാനിച്ച് തുടരുന്നു. പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. കസവു മുണ്ടിന്റെ ചേലും മേല്‍ മുണ്ടിന്റെ പ്രൗഢിയും അലങ്കാരമാക്കി പുരുഷന്‍മാര്‍ കേരളീയ വസ്ത്രത്തില്‍ അണിനിരന്നു. മലയാളത്തനിമ അടയാളപ്പെടുത്തിയ വേഷവിധാനത്തോടെയാണ് സ്ത്രീകളും അണിനിരന്നത്. ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. എക്‌സിസ്റ്റ് 18 വാന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ബിരുദം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍

gulf, saudi

ജനസൗഹൃദം പൊലീസ്; 144 പേരെ പിരിച്ചുവിട്ടത് നേട്ടം

റിയാദ്: സിപിഐഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ അന്‍പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ നിരവധി പോലീസ് മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും, നീണ്ട ജയില്‍ വാസത്തിനും ഇരയായവാരാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. അത്തരത്തില്‍ മര്‍ദ്ദനമേറ്റ പ്രസ്ഥാനം ഭരണം കയ്യാളുമ്പോള്‍ ജനസൗഹൃദപരമായ രീതിയില്‍ പോലീസിനെ

gulf, saudi

ഡ്യൂണ്‍സ് സ്‌കൂളില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിഅറേബ്യന്‍ പാരമ്പര്യവും പ്രൗഢിയും വിളംബരം ചെയ്തു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത് സംഘടപ്പിച്ച ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങള്‍ അവതരിപ്പിച്ചു. 95 വര്‍ഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന കരകൗശല പ്രദര്‍ശനവും അരങ്ങേറി. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും നിര്‍മ്മിച്ച വിവിധ രൂപങ്ങളുമായിരുന്നു പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കിയത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രന്‍സിപ്പല്‍ വിദ്യ വിനോദ് എന്നിവര്‍ ദേശീയദിനസന്ദേശംകൈമാറി.

gulf, saudi

ഹായില്‍ നവോദയ ഓണാഘോഷം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷം സംഘടിപ്പിച്ചു. ഹബീബ് മെഡിക്കല്‍ സെന്റര്‍ മുഖ്യ സ്‌പോണ്‍സറായി നടന്ന പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാ വിരുന്ന്, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേര കളി തുടങ്ങിയ വിനോദ പരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ എംഡി നിസാം അലി പറക്കോട്, അസ്രാര്‍ കമ്പനി എംഡി മുഹമ്മദ് റാഗി, ഡോ. അരവിന്ദ് ജെ ശിവന്‍, നവോദയ കേന്ദ്ര

gulf, saudi

പീസ് റേഡിയോ ‘കൂടിക്കാഴ്ച’യില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി

ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ മലപ്പുറം പാര്‍ലമെന്റ് അംഗം ഇടി മുഹമ്മദ് ബഷീര്‍ ദമ്മാം പീസ് റേഡിയോ ആസ്ഥാനം സന്ദര്‍ശിച്ചു. ഇന്ത്യന്‍ സമകാലിക രാഷ്ട്രീയവും പിന്നോക്ക ന്യൂനപക്ഷ ആശങ്കകളും എന്ന വിഷയത്തില്‍ അദ്ദേഹം പീസ് റേഡിയോ ‘കൂടിക്കാഴ്ച’ എപ്പിസോഡില്‍ സംവദിച്ചു. പീസ് റേഡിയോയുടെ സ്‌നേഹോപഹാരം അര്‍ഷദ് ബിന്‍ ഹംസ സമ്മാനിച്ചു. റേഡിയോ ചാപ്റ്റര്‍ പ്രതിനിധികളായ അനസ് വെമ്പായം, ഫവാസ് കെ.പി., അബ്ദുല്‍ അസീസ് കൊണ്ടോട്ടി, അശ്കര്‍ പല്ലാരിമംഗലം, മുഹമ്മദ് റാസി കുറുപ്പത്ത്, ദമാം മലപ്പുറം ജില്ലാ കെഎംസിസി

gulf, saudi

ഹായിലിൽ ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കമായി.

റിയാദ്: ഹിഫ ക്ലബ്ബ് സംഘടിപ്പിക്കുന്ന അൽ ഹബീബ് ഹോസ്പിറ്റലും, പാരിസ് ഹോട്ടലും സ്പോൺസർ ചെയ്യുന്ന അഞ്ചാമത് സീസൺ പ്രിമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് തുടക്കം കുറിച്ചു. ഹായിൽ ബർസാനിലെ ദർബി സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുനത്. ഹായിലിലെ പ്രമുഖരായ എട്ടോളം ടീമുകൾ മൽസരിക്കുന്നുണ്ട്. സൗദി ദേശീയദിനത്തിന്റെ ആഘോഷങ്ങളും ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ടൂർണ്ണമെന്റിന്റെ ഉൽഘാടനം മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം നിർവ്വഹിച്ചു. ഹിഫ ക്ലബ്ബ് പ്രസിഡൻറ്റ് മുനീർ, സെക്രട്ടറി ജംഷീർ, ട്രഷറർ സിദീഖ്, അംഗങ്ങളായ ജാബിർ, സഹീർ,

gulf, saudi

സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (SMCK) ഓണാഘോഷം നടത്തി

റിയാദ് :SMCK യുടെ ഓ​ണാ​ഘോ​ഷം ‘ഓണം പൊന്നോണം 2025’ എ​ന്ന പേ​രി​ൽ മലാസിലെ ചെറീസ് ൽ വെച്ച് ന​ട​ന്നു. വൈസ് പ്ര​സി​ഡ​ന്റ്‌ ഷിജി ഫ്രാൻസിസ് ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സംസ്‍കാരിക സമ്മേളനം ട്രഷറർ ബേബി തോമസ് സ്വാ​ഗ​തം പറഞ്ഞു. ഓ​ണാ​ഘോ​ഷം പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോർഡിനേറ്റർ ജിന്റോ തോമസ് ന​ന്ദി പ​റ​ഞ്ഞു. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ,ഡോക്ടർ റഷീദ്,ജനറൽ സെക്രട്ടറി ഫൈസൽ മുനീർ,വൈസ് പ്രസിഡന്റ് ജോണി തോമസ് ,ഡോമനിക് സാവിയോ (റിയാദ് ടാക്കിസ്

gulf, saudi

കല്ലുമ്മൽ എഫ്.സി. അക്കാദമി ഫുട്ബോൾ മേള : ഫോകോ സോക്കർ ദമ്മാം ചാമ്പ്യന്മാർ

റിയാദ്: കല്ലുമ്മൽ എഫ്.സി.യും റിയാദ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമി തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ, ഫോകോ സോക്കർ അക്കാദമി ദമ്മാം യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യ, അറബ് രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ടീമുകൾ പങ്കെടുത്തു. സെമിഫൈനലിൽ റിയാദ് സോക്കർ അക്കാദമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഫോകോ സോക്കർ ഫൈനലിലെത്തിയത്. അതേസമയം, ഗ്രാസ് റൂട്ട്സ് അക്കാദമി ദമ്മാമിനെ നിർണായകമായ സഡൻഡെത്തിൽ

gulf, saudi

ചെമ്മാട് കൂട്ടായ്മ സൗദി ദേശീയ ദിനം ആഘോഷിച്ചു

റിയാദ്: ചെമ്മാട് റിയാദ് പ്രവാസി അസോസിയേഷന്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു. റിയാദ് ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന പരിപാടി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സമദ് പള്ളിക്കല്‍, അതീഖ് എംടി, ഷംസു വിപി, ശുകൂര്‍ എംവി, അരിമ്പ്ര റഊഫ്, ഷഫീഖ് കെപി, മുജീബ് കെപി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിദ്ധീഖ് കല്ലു പറമ്പന്‍ സ്വാഗതവും ജോ. സെക്രട്ടറി മുനീര്‍ മക്കാനി നന്ദിയും പറഞ്ഞു.

Scroll to Top