Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

Saudi News

gulf, saudi

കേളി ഉമ്മുല്‍ ഹമാം; നൗഫലും ബിജുവും സാരഥികള്‍

റിയാദ്: കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫല്‍ സിദ്ദിഖ് (സെക്രട്ടറി), ബിജു ഗോപി (പ്രസിഡന്റ്), സുരേഷ് പി (ട്രഷറര്‍), ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ കലാം, കരീം അമ്പലപ്പാറ, വൈസ് പ്രസിഡന്റുമാരായി ജയരാജന്‍ എം.പി, അബ്ദുസലാം, ജോയിന്റ് ട്രഷറര്‍ വിപീഷ് രാജന്‍ എന്നിവരെ തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി അനില്‍ ഒ, അഷ്‌റഫ് എം പി, സന്തോഷ് കുമാര്‍, ജാഫര്‍ സാദിഖ്, അക്ബര്‍ അലി, നസീര്‍ എം, ജയന്‍ എന്‍.കെ, ഷാജി തൊടിയൂര്‍, മനു […]

gulf, saudi

പ്രവാസി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണം

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വ ഇടവേളകളില്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടര്‍ന്നുന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. കേസുകളില്‍ ലഭിക്കുന്ന തീയ്യതികളില്‍ എതിര്‍ ഭാഗം ഹാജരാകാതിരിക്കുന്ന സാഹചര്യങ്ങളില്‍ സമയത്തിനു പുറമെ സാമ്പത്തീക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത് അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍

gulf, saudi

കേളി മുസാമിയ സമ്മേളനം ഓഗസ്റ്റ് 29ന്; ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ഓഗസ്റ്റ് 29ന് നടക്കും. സമ്മേളന വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഏരിയാ പ്രസിഡന്റ് നടരാജ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ കിഷോര്‍ ഇ നിസാം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നിസാര്‍ റാവുത്തര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. ചെയര്‍മാന്‍ ശ്യാം, വൈസ് ചെയര്‍മാന്‍ ഗോപി, കണ്‍വീനര്‍ നൗഷാദ്, ജോയിന്റ് കണ്‍വീനര്‍

gulf, saudi

സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മലയാളി താരങ്ങള്‍ ജേതാക്കള്‍

റിയാദ്: സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് സ്വര്‍ണം. വിമണ്‍ സിംഗിള്‍സില്‍ ഖദീജ നിസ, മെയില്‍ സിംഗിള്‍സില്‍ ഷാമില്‍ എന്നിവരാണ് ജേതാക്കളായത്. റിയാദ് ഗ്രീന്‍ സ്‌റ്റേഡിയത്തില്‍ 32 ക്ലബുകളില്‍ നിന്നായി 124 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബെസ്റ്റ് ഓഫ് ത്രീ പ്രകാരം അഞ്ച് ഗെയിമുകളില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഖദീജയുടെ സ്വര്‍ണം. അല്‍ സവാരി ക്ലബിന് വേണ്ടിയാണ് ഖദീജ ജേഴ്‌സി അണിഞ്ഞത്. നൂറ അല്‍ഗംദി, അസീല്‍ അല്‍മാലികി, ഹത്തൂണ്‍ തുര്‍ക്കിസ്ഥാനി, ഷൈമ അല്‍ഹര്‍ബി, ഏരിയല്‍ പെനാഫ്‌ളോര്‍ എന്നീ

gulf, saudi

ഇന്നു നാട്ടിലേയ്ക്കു പുറപ്പെടാനിരുന്ന മലയാളി ജിസാനില്‍ അപകടത്തില്‍ മരിച്ചു

ജിസാന്‍: സൗദിയിലെ ജിസാന്‍ അബുഅരീഷില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി പാണായി മുളളമ്പാറ കോര്‍മത്ത് റിയാസ് ബാബു (47) ആണ് മരിച്ചത്. അവധിക്കു നാട്ടിലെത്താനുളള ഒരുക്കത്തിലായിരുന്നു. ഇന്നു വൈകുന്നേരം ഷാര്‍ജ വഴി കോഴിക്കേടേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം. അബൂഅരീഷിലെ താമസ സ്ഥലത്തിനടുത്ത് പിന്നില്‍ നിന്നെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ഇന്നു രാവിലെയായിരുന്നു മരണം. പിതാവ്: മുഹമ്മദ് കോര്‍മത്ത്, മാതാവ്: സുഹ്‌റ, ഭാര്യ:

gulf, saudi

തമിഴ് കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ്

ജിദ്ദ: പ്രവാസി തമിഴ് കൂട്ടായ്മ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം (ഐഡബ്ല്യുഎഫ്) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബിര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഐഡബ്ല്യുഎഫ് മെഡിക്കല്‍ വിങ്ങ് സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ രോഗ നിര്‍ണ്ണയം, ഹൃദയം, ശ്രവണശേഷി, കാഴ്ച്ച ശക്തി എന്നീ പരിശോധനകള്‍ക്കു കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള മെഡിക്കല്‍ ടീം ക്യാമ്പിന് നേതൃത്വം നല്‍കി. കേള്‍വി പരിശോധനയ്ക്ക്

gulf, saudi

സ്വര രാഗ താളപ്പെരുക്കങ്ങള്‍ അരങ്ങുണര്‍ത്തിയ റിയാദ് ടാക്കീസ് ‘മെഗാ ഷോ’

റിയാദ്: സ്വര രാഗങ്ങളും താളപ്പെരുക്കങ്ങളും സംഗമിച്ച കലാ, സാംസ്‌കാരിക പരിപാടികളോടെ റിയാദ് ടാക്കീസ് ‘മെഗാ ഷോ-2025’ അരങ്ങേറി. വയലിന്‍ അകമ്പടിയോടെ ചെണ്ട ഫ്യൂഷന്‍, ക്ലാസിക് സിനിമാറ്റിക് നൃത്തനൃത്യങ്ങള്‍, ഒപ്പന, സൂംബ ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. എക്‌സിറ്റ്-30 അല്‍ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത നിശയില്‍ ഗായകരായ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രേംകുമാര്‍, ജിന്‍സ് ഗോപിനാഥ്, അവനി എസ് എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റിയാദിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാ പ്രകടനങ്ങളും

gulf, saudi

കണ്ണൂരിന്റെ മുന്നേറ്റം; തോല്‍വിയറിയാതെ സെമിയിലേയ്ക്ക്

റിയാദ്: തോല്‍വിയറിയാതെ സെമിയിലേയ്ക്കു കുതിച്ച് കണ്ണൂര്‍. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ ജില്ലാ മത്സരങ്ങളിലാണ് കണ്ണൂരിന്റെ മുന്നേറ്റം. ‘എ’ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂര്‍ ജില്ല സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജസീമിന്റെ ഹാട്രിക്ക് കരുത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എറണാകുളത്തെയാണ് കണ്ണൂര്‍ തോല്‍പ്പിച്ചത്. മഹ്‌റൂഫും അര്‍ഷാദും ആണ് കണ്ണൂരിനു വേണ്ടി രണ്ടു ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു.

gulf, saudi

സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പെടെ നാലു മരണം

റിയാദ്: സൗദിയിലെ അല്‍ ഖര്‍ജ്-ദിലം റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പാലേമഠം മോയിക്കല്‍ ബിഷര്‍ ഉമര്‍ (28) ആണ് മരിച്ചത്. ലാന്റ് സര്‍വ്വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹജീവനക്കാരായ സുഡാന്‍ പൗരന്‍മാരാണ് മരിച്ച മറ്റു മൂന്നുപേര്‍. ജോലി ആവശ്യാര്‍ത്ഥം ലൈലാ അഫ്‌ലാജിലേയ്ക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച പിക്കപ്പ് വാനില്‍ ദിശ തെറ്റിയെത്തിയ ട്രെയിലര്‍ ഇടിച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടം. റിയാദില്‍ നിന്നു 300 കിലോ മീറ്റര്‍ അകലെ നടന്ന

gulf, saudi

കൊച്ചി കൂട്ടായ്മ കെ ബി ഖലീല്‍ അനുസ്മരണം

റിയാദ്: കൊച്ചി കൂട്ടായ്മ കെ.ബി. ഖലീല്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഫോര്‍ക്ക കണ്‍വീനര്‍ ഉമ്മര്‍ മുക്കം, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാന്‍, പി.എം.എഫ് നേതാക്കളായ ഷിബു ഉസ്മാന്‍, റസ്സല്‍, ബിനു കെ. തോമസ്, മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് കരീം കാണാപുരം, നിയാസ് പാനൂര്‍, ബെസ്റ്റ്

gulf, saudi

അസീസിയ, ബ്‌ളാക്ക് ആന്റ് വൈറ്റ് സെമി ഫൈനലില്‍; സുലൈ എഫ്‌സിയും പ്രവാസി സോക്കറും പുറത്ത്

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ നിന്നു സുലൈ എഫ്‌സിയും പ്രവാസി സോക്കറും പുറത്ത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ അസീസിയ സോക്കറിനോട് സമനില വഴങ്ങിയതോടെയാണ് സുലൈ എഫ്‌സി സെമി കാണാതെ പുറത്തായത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്തു. ത്വല്‍ഹത്, അക്ഷയ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ‘എ’യില്‍ നിന്ന് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അസീസിയ സോക്കര്‍ സെമിഫൈനലില്‍

gulf, saudi

സൈക്കിള്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് സഹായ ഹസ്തവുമായി കേളി

റിയാദ്: ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ കേളി പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. അല്‍ഖര്‍ജില്‍ ഹൗസ് ഡ്രൈവറായ വക്കീല്‍(38)നെ ആണ് നാട്ടിലെത്തിച്ചത്. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിത്. താമസ സ്ഥലത്ത് നിന്നു ജോലി സ്ഥലത്തേക്ക് സൈക്കിളില്‍ പോകവേ പിന്നില്‍ നിന്ന് അതിവേഗം വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീഴുകയും ഇടത് കാലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ സുഹൃത്തുക്കള്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

gulf, saudi

കേളി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റൗദ ഏരിയാ ഒന്‍പതാമത് സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏരിയാ ജീവകാരുണ്യ കണ്‍വീനര്‍ ഷാജി കെ.കെ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര പരിപാടി ഉദ്ഘാടനം ചെയ്തു. കേളിപന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയാ സമ്മേളനം.പ്രവാസജീവിതത്തില്‍ സ്ഥിരമായി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ പ്രാപ്യത, അടിയന്തര ആരോഗ്യ പരിചരണത്തിന്റെ അറിവില്ലായ്മ, തൊഴില്‍ സംബന്ധമായി

gulf, saudi

ജലീലിന്റെ ഉപദേശം ആവശ്യമുളളത് നികുതിപ്പണം കടത്തി കളളപ്പണം വെളുപ്പിച്ചവര്‍ക്ക്: സിപി മുസ്തഫ

റിയാദ്: കെഎംസിസി അണികളെ ഉപദേശിക്കാന്‍ കെടി ജലീലിന് എന്തവകാശമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ. കേരള ജനതയുടെ നികുതിപ്പണം കടത്തി കളളപ്പണം വെളുപ്പിച്ചെന്ന കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കു നേരെ ഉയര്‍ന്നത് കെടി ജലീല്‍ കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ലീഗ് പ്രവാസികളില്‍ നിന്ന് പണം ശേഖരിച്ച് ട്രസ്റ്റും ബിസിനസ്സും നടത്തുന്ന കറക്കു കമ്പനിയാണെന്ന ജലീലിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപി മുസ്തഫ. ജലീല്‍ വിട്ടുപോകുമ്പോഴുളള അവസ്ഥയല്ല ഇന്ന് മുസ്‌ലിം ലീഗിനുളളത്. ഒരുപാട് വളരുകയും ദാര്‍ശനിക

Scroll to Top