വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെല്‍ഫെയര്‍
റിയാദ്: മത നിരപേക്ഷ ഇന്ത്യയുടെ അടയാളങ്ങള്‍ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങള്‍ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ളക്കെതിരെ അണിനിരക്കാന്‍ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന സെമിനാറില്‍ റിയാദിലെ മാധ്യമ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പ്രവാസി ദേശീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. പൗരത്വം തകര്‍ക്കുന്ന പ്രവണതകളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പൗരസ്വാതന്ത്ര്യവും വോട്ടാവകാശവും ഉള്‍ക്കൊള്ളുന്ന ഭരണഘടന […]














