പാട്ടും പാചകവും പൈതൃകവും ഒത്തുചേര്‍ന്ന കണ്ണൂര്‍പ്പെരുമ
റിയാദ്: തെയ്യവും വടക്കന്‍ പാട്ടും കല്യാണ രാവുകളെ ആഘോഷമാക്കുന്ന മുട്ടിപ്പാട്ടും കണ്ണൂരിന്റെ വസന്തമാണ്. ഇതെല്ലാം പ്രവാസികള്‍ക്കു സമ്മാനിക്കാന്‍ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദി ‘കണ്ണൂര്‍ സംസ്‌കാരം: രുചിയും സ്വരവും’ എന്ന പേരില്‍ ‘കണ്ണൂര്‍ ഫെസ്റ്റ്-2025’ സംഘടിപ്പിച്ചു. മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഒരു വര്‍ഷം നീണ്ടുനിന്ന തസ്‌വീദ് കാമ്പയിനിന്റെ ഭാഗമായാണ് കണ്ണൂരിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന പരിപാടി ഒരുക്കിയത്. മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ്, കണ്ണൂര്‍ മമ്മാലി, ബെന്‍സിറ […]














