കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ല; കേരളത്തിന്റെ അവകാശം അനുവദിക്കണം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍നടന്നു. പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് അലി കാക്കഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ സംവിധങ്ങളോടുള്ള യൂണിയന്‍ സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതര്‍ക്ക് സഹായം അനുവദിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ദുരന്ത ബാധിതരുടെ വായ്പ […]














