ഇഖാമ ഇല്ലാത്തവര്‍ക്കു രാജ്യം വിടാം; പിഴയും ശിക്ഷയും ഇല്ല
റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ ഇല്ലാത്തവര്‍ക്കും കാലാവധി കഴിഞ്ഞ ഇഖാമ ഉളളവര്‍ക്കും രാജ്യം വിടാന്‍ അവസരം. പിഴയും ശിക്ഷയും ഇല്ലാതെ ഫൈനല്‍ എക്‌സിറ്റ് വീസ നേടുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ www.hrd.gov.sa വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് ചുരുങ്ങിയത് 30 ദിവസം റസിഡന്റ് പെര്‍മിറ്റായ ഇഖാമ കാലാവധി ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് വീസ നല്‍കിയിരുന്നു. […]














