ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പിസിഎഫ് കൂടിക്കാഴ്ച
റിയാദ്: മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ബത്ഹ അപ്പോളോ ഡിമാറോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍, ക്ഷേമ കാര്യങ്ങള്‍, പുനരധിവാസം എന്നിവ ചര്‍ച്ച ചെയ്തു. പി.സി.എഫും പി.ഡി.പിയും സര്‍ക്കാരിനു പിന്തുണ തുടരുമെന്നും സംഘം അറിയിച്ചു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഗുണാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജലീലിന് […]













