ബുറൈദയില്‍ ഈത്തപ്പഴ മേള
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പഴം വിളവെടുക്കുന്ന അല്‍ ഖസീമിലെ ബുറൈദയില്‍ ഈന്തപ്പഴ മേള തുടരുന്നു. രാജ്യത്തിനകത്തും പുറത്തുമുളള വിപണിയ്ക്കു ആവശ്യമായ ഈത്തപ്പഴം വിതരണം ചെയ്യുന്നതിനാണ് മേള. ബുറൈദ നഗരസഭയുടെ നേതൃത്വത്തിലാണ് ഈത്തപ്പഴ മേള ഒരുക്കിയിട്ടുളളത്. അല്‍ ഖസീം പ്രവിശ്യയില്‍ 3.9 ലക്ഷത്തിലധികം ടണ്‍ ഊത്തപ്പഴമാണ് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. വിളവെടുപ്പുകാലമായതോടെ പ്രവിശ്യയിലെ വിവിധ തോട്ടങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ബുറൈദ ഈത്തപ്പഴ മേളയിലെത്തുന്നത്. സൗദിയിലെ ആഭ്യന്തര വിപണിയിലേയ്ക്കും അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേയ്ക്കും ഊത്തപ്പഴം കയറ്റി […]














