Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

gulf, saudi

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം

റിയാദ്: ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവത്തില്‍ പ്രവാസ ലോകത്തും പ്രതിഷേധങ്ങള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടികെട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെപിസിസി ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, അബ്ദുള്ള വല്ലാഞ്ചിറ, അസ്‌ക്കര്‍ കണ്ണൂര്‍, ഷുക്കൂര്‍ ആലുവ, അമീര്‍ […]

gulf, saudi

‘കേളി ക്വിസ്റ്റ്’ മലാസ് ടീം ജേതാക്കള്‍

റിയാദ്: ‘കേളി ക്വിസ്റ്റ് 2025’ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കേളി കലാ സംസ്‌കാരിക വേദി ബത്ഹ ഏരിയ പത്താമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഇന്റര്‍ കേളി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചത്. ബത്ഹ ലൂഹ ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനറുമായ ഷാജി റസാഖ് നിര്‍വ്വഹിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഫക്രുദ്ദീന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍

gulf, saudi

മഞ്ചേരിയില്‍ ഒഐസിസി സിഗ്‌നല്‍ മിറര്‍ ഉദ്ഘാടനം

മലപ്പുറം: ഒഐസിസി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സിഗ്‌നല്‍ മിററുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടം വെള്ളുവങ്ങാട് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കാഞ്ഞിരക്കണ്ടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പാണ്ടിക്കാട് മണ്ഡലംകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഒ.ഐ.സി.സി ജില്ലാ വൈസ്പ്രസിഡന്റ് അബൂബക്കര്‍ മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബാദുഷ പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മുഹ്‌സിന്‍, സിദ്ദീഖ് പാണ്ടിക്കാട്,

gulf, saudi

നജ്‌റാനില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ ഉദ്ഘാടനം; വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ഹൈര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ്, സിഎഓ അന്‍വര്‍ സാദത്ത്, വി പി ഫിനാന്‍സ് ഹസീബ്

gulf, saudi

ഉവൈ്‌സ് ഫൈസിയ്ക്ക് ജിദ്ദയില്‍ സ്വീകരണം

ജിദ്ദ: കെഎംസിസി സൗത്ത് സോണ്‍ കമ്മിറ്റി എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിയ്ക്ക് സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ സോണ്‍ ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് കാണാന്‍ കഴിയുന്ന പാരസ്പര്യത്തിന്റേയും സാഹോദര്യത്തിന്റേയും നല്ല കാഴ്ച്ചകള്‍ മനംകുളിര്‍പ്പിക്കുന്ന മാതൃകകളാണെന്ന് ഉവൈസ് ഫൈസി പറഞ്ഞു. കെഎംസിസി നിര്‍വ്വഹിക്കുന്ന നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര, ജന. സെക്രട്ടറി വി.പി മുസ്തഫ, ഇസ്മയില്‍

gulf, saudi

കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി സിദ്ദീഖ് തുവ്വൂരും യൂസഫ് കാക്കഞ്ചേരിയും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂര്‍, ഇന്ത്യന്‍ എംബസിയില്‍ റഹീം കേസിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി എന്നിവര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. കോഴിക്കോട് കാരന്തൂര്‍ മാര്‍ക്കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ റഹീം കേസ് വിവരങ്ങള്‍ കാന്തപുരം ചോദിച്ചറിഞ്ഞു. വിവിധ കേസുകളില്‍ സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍, വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ തടവില്‍ കഴിയുന്നവര്‍, പ്രത്യേക സാഹചര്യങ്ങളില്‍ കെണിയില്‍ കുടുങ്ങിയ ക്രിമിനല്‍ കേസുകളില്‍

gulf, saudi

പ്രവാസി ലീഗ് ജന. സെക്രട്ടറിയ്ക്ക് മക്കയില്‍ സ്വീകരണം

മക്ക: പ്രവാസി ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രെട്ടറി എം എസ് അലവിയ്ക്ക് മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോപഹാരം സമ്മാനിച്ചു ആദരിച്ചു.കെഎംസിസി പ്രവാസി സമൂഹത്തിന് നല്‍കിയ മികച്ച സംഭവനകള്‍ നേതാക്കള്‍ വിശദീകരിച്ചു. എം എസ് അലവിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. മക്ക കെഎംസിസി ജനറല്‍ സെക്രെട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍

gulf, saudi

ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിലേയ്ക്കു നയിക്കുന്നു

ജുബൈല്‍: ലോകമെങ്ങും രാജ്യങ്ങള്‍ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോള്‍ ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങള്‍ പേറുന്ന മനുസ്മൃതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുത്വ രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നു എഴുത്തുകാരനും നവയുഗം സാംസ്‌ക്കാരികവേദി മീഡിയ കണ്‍വീനറുമായ ബെന്‍സിമോഹന്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പൗരന്‍മാരും പ്രവാസസമൂഹവും ജാഗരൂഗരാകണമെന്നും അദ്ദേസഹം പറഞ്ഞു. നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനദേവ് അദ്ധ്യക്ഷത വഹിച്ചു. എം.ജി മനോജ് നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും

gulf, saudi

കൊളത്തൂര്‍ ഫൈസയ്ക്കു ഐസിഎഫ് യാത്രയയപ്പ്

റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ പ്രധാന അധ്യാപകനും ഐസിഎഫ് സെന്‍ട്രല്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ കൊളത്തൂര്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെഡറേഷന്‍ (ഐസിഎഫ്) ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫൈസി അല്‍ ഖുദ്‌സ് അമീറായും സേവനം അനുഷ്ടിച്ചിരുന്നു. സയ്യിദ് സ്വാലിഹ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം വടകര ഉദ്ഘാടനം

gulf, saudi

സഫ മക്കയിലെ ‘ട്രാഫിക് ഗൈഡ്‌’ മടങ്ങുന്നു

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് ബത്ഹ സഫാ മക്ക പോളിക്ലിനിക്കിലെ ‘ട്രാഫിക് ഗൈഡ്‌’ അബ്ദുക്ക മടങ്ങുന്നു. ലാബ്, എക്‌സറേ, ഫാര്‍മസി തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുളള വഴികാട്ടിയായി ക്ലിനിക്കിന് മുമ്പില്‍ അബ്ദുക്കായെ കാണാം. ആഴ്ചയില്‍ ഒരു ദിവസം അവധിയാണെങ്കിലും അബ്ദുക്ക ക്ലിനിക്കിലെത്തും. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും സഹായവും ചെയ്യും. ഡ്യൂട്ടി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ രോഗികള്‍ക്കായി സേവനം ചെയ്താണ് അബ്ദുക്ക വിശ്രമത്തിനായി റൂമിലേയ്ക്കു മടങ്ങുന്നത്. വിവിധ രാജ്യക്കാരുമായുളള സഹവാസം പലഭാഷകളില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചതായും അബ്ദുക്ക

gulf, saudi

കന്യാസ്ത്രീകളുടെ അറസ്റ്റ്; അപലപിച്ച് എറണാകുളം ഒഐസിസി

റിയാദ്: സംഘ്പരിവാര്‍ പ്രത്യശാസ്ത്രം നടപ്പിലാക്കാനുളള കുതന്ത്രങ്ങളാണ് ഇന്ത്യയില്‍ അശാന്തിയും ഭയവും സൃഷ്ടിക്കുന്നതെന്ന് റിയാദ് ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി. അശരണര്‍ക്കു ആശ്രയമായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്തതു അപലപനീയമാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിയമ പാലകരെ നോക്കുകുത്തിയാക്കി ബജ്‌റംഗ്ദളിന്റെ സമ്മര്‍ദ്ധങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വവും സ്വാതന്ത്ര്യവുമാണ്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കി, മതേതര ജനാധിപത്യ മൂല്യങ്ങളെ തച്ചുടച്ചു ഹിന്ദുത്വ രാഷ്ട്രം അടിച്ചേല്‍പ്പിക്കാനുളള പരിശീലനമാണ് സംഘ്പരിവാര്‍ ശ്രമം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള

gulf, saudi

അഡ്വ. കെ പി നൗഷാദ് അലിയുമായി കൂടിക്കാഴ്ച നടത്തി ദഅ്‌വാ കോര്‍ഡിനേഷന്‍ നേതാക്കള്‍

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെ ത്തിയ കെപിസിസി സെക്രട്ടറി അഡ്വ. കെ പി നൗഷാദ് അലിയെ ദഅവാ കോര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. കൂടികാഴ്ചയില്‍ സൗദിയിലെ മലയാളികള്‍ക്കിടയില്‍ പ്രബോധന രംഗത്ത് ഇസ്ലാഹി സെന്ററുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യം, മദ്‌റസ്സ പഠന രീതികള്‍ എന്നിവ അദ്ദേഹം ചോദിച്ചറിഞ്ഞു.

gulf, saudi

ജനദ്രോഹങ്ങള്‍ക്കെതിരെ പ്രവാസികള്‍ പോരാടണം: ചാണ്ടി ഉമ്മന്‍

റിയാദ്: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ആഗോള തലത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രവാസ ലോകത്തെ ഏറ്റവും മഹത്തായ സംഘടനയാണ് കെഎംസിസി എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രവാസികള്‍ വലിയ പോരാട്ടം നടത്തേണ്ട സമയമാണിത്. പ്രവാസി ക്ഷേമ

gulf, saudi

നിമിഷ പ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

റിയാദ്: പുതുപ്പള്ളി എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ കാത്തു യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ യമന്റെ അധിക ചുമതല വഹിക്കുന്ന അംബാസഡറുമായി ചര്‍ച്ച ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡി.സി.എം അബു മാത്തന്‍ ജോര്‍ജും ഒഐസിസി നേതാക്കളും സന്നിഹിതരായിരുന്നു. ഇന്ത്യക്കാരുടെ കാര്യത്തില്‍ എംബസി നല്‍കുന്ന സേവനങ്ങള്‍, കാലാവധി തീര്‍ന്ന ഇക്കാമ പുതുക്കുക, ഹുറുബുകാരുടെ

Scroll to Top