Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

gulf, saudi

ഇന്റര്‍നെറ്റ് ഇല്ലാതെ ‘നുസുക്’ ആപ് പ്രവര്‍ത്തിക്കും

റിയാദ്: ഹജ്, ഉംറ തീര്‍ഥാടകരെ സഹായിക്കുന്ന നുസുക് ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റ് കണട്‌വിറ്റി ഇല്ലാതെ ഉപയോഗിക്കാന്‍ സൗകര്യം ലഭ്യമാക്കി മന്ത്രാലയം. സൗദി ടെലികോം കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ സേവനം. സൗദി ടെലികോം സിം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും. സ്വദേശികള്‍, വിദേശികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ നുസുക് ആപ്പിലെ മുഴുവന്‍ സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും. തീര്‍ഥാടകര്‍ക്കു കര്‍മങ്ങള്‍ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനുളള പെര്‍മിറ്റുകള്‍ നേടാനും കഴിയും. ഇതിനു പുറമെ ഹറമൈന്‍ ട്രെയിന്‍ […]

gulf, saudi

കേളി ബദിയ ഏരിയ സമ്മേളനം സപ്തം. 26ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഏഴാമത് സമ്മേളനം സപ്തംപര്‍ 26ന് നടക്കും. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിന് വേദി ഒരുക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസ്സാം സംഘാടകസമിതി പാനല്‍

gulf, saudi

കുഞ്ഞി മുഹമ്മദിന് ആര്‍ഐസിസി യാത്രയയപ്പ്

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) പ്രവര്‍ത്തകന്‍ കുഞ്ഞി മുഹദിന് യാത്രയയപ്പ് നല്‍കി. ബത്ഹ ശിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ ജോലിചെയ്യുന്ന കുഞ്ഞിമുഹമ്മദ് ഇസ്‌ലാഹീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലപ്പുറം പയ്യനാട് സ്വദേശിയായ അദ്ദേഹം 10 വര്‍ഷം യു.എ.ഇ പ്രവസത്തിന് ശേഷമാണ് റിയാദ് ബത്ഹയിലെ ശിഫ അല്‍ജസീറ ക്ലിനിക്കില്‍ എത്തുന്നത്. ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറബിക് കാലിഗ്രാഫി, മലയാളം, ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകള്‍ തയ്യാറാക്കുന്ന

gulf, saudi

ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് പണ്ഡിത പ്രതിഭാ പുരസ്‌കാരം

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ്) പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ലാ ട്രഷററും പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്കാണ് പുരസ്‌കാരം. സൗദി അറേബ്യയില്‍ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക സാംസ്‌കാരിക സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെഡിഎംഎഫ് റിയാദ് ആണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. 2011 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കിവരുന്ന

gulf, saudi

‘വേനല്‍ തുമ്പികള്‍’ അവധിക്കാല പഠന ക്യാമ്പ്

റിയാദ്: മലയാളം മിഷന്‍ റിയാദ് മേഖല കമ്മിറ്റി കുട്ടികള്‍ക്കായി വേനല്‍ അവധി പഠന ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ സംഘടിപ്പിച്ചു. ബത്ഹ ലുഹ ഹാളില്‍ നടന്ന പരിപാടി ലോക കേരള സഭാ അംഗം കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ സമിതി അംഗം സുരേഷ് ലാല്‍, കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ന്യു ഏജ് സാംസ്‌കാരിക വേദി സെക്രെട്ടറി സാലി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി സലീന, കേളി

gulf, saudi

‘കളര്‍ യുവര്‍ സമ്മര്‍’ ജിദ്ദയില്‍ വേനല്‍കാല സാംസ്‌കാരിക മേള

ജിദ്ദ: വേനല്‍ക്കാല ഉത്സവത്തിന് ജിദ്ദയില്‍ കൊടിയേറി. വേനല്‍ ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് ‘കളര്‍ യുവര്‍ സമ്മര്‍’ എന്ന പേരില്‍ ഒരുക്കിയിട്ടുളള വിനോദ, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നത്. സൗദി ടൂറിസം അതോറിറ്റിയാണ് പരിപാടി ഒരുക്കിയിട്ടുളളത്. സ്വദേശികളെയും വിദേശികളയെും ആകര്‍ഷിക്കുന്ന വിനോദ, കായിക, ഷോപ്പിംഗ്, സാംസ്‌കാരിക മേളയാണ് ജിദ്ദയില്‍ അരങ്ങേറുന്നത്. ചെങ്കടല്‍ തീരത്ത് ‘ജിദ്ദ വേവ്‌സ്’ എന്ന പേരിലാണ് കലാ, കായിക വിനോദ പരിപാടികള്‍. സായ, ഏദന്‍, കാഷ്ത ബീച്ചുകള്‍ക്കു പുറമെ സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കിയ പിങ്ക് ബീച്ചിലും പരിപാടികള്‍

gulf, saudi

ചത്തീസ്ഗഡില്‍ അരങ്ങേറിയത് ജനാധിപത്യ ധ്വംസനം: ദമ്മാം ഒഐസിസി

ദമ്മാം: ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ഒഐസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് വില്‍സന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തനം

gulf, saudi

നിമിഷ പ്രിയയുടെ മോചനം ഉടന്‍: ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സൗദിയിലെ വ്യവസായ പ്രമുഖന്‍ സാജന്‍ ലത്തീഫും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഇന്നലെ യമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചതിനിടെയാണ് കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും സുപ്രധാന നീക്കങ്ങളാണ് നടത്തുന്നത്. ഇതുവരെ തലാലിന്റെ കുടുംബവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചാണ്ടി ഉമ്മന്‍

gulf, literature

ഭ്രാന്തന്‍ ജല്‍പനങ്ങള്‍

കവിത | ഷബ്‌ന സത്യം വിളിച്ചു പറഞ്ഞതിനാണ്ഭ്രാന്തൻ എന്നു മുദ്രകുത്തപ്പെട്ടത്.എന്നിൽ പുകഞ്ഞു കത്തുംപ്രതിഷേധ ഘോഷങ്ങൾവെറും ഭ്രാന്തൻ ജല്പനങ്ങളെന്നുചൊല്ലിയെത്ര നാൾനിങ്ങൾ പരിഹസിക്കും? ജ്വലിക്കുമെൻ വാക്കുകളേതുകൂരിരുട്ടിൽ തള്ളിയെന്നാലും,ഏതു “ഭ്രാന്തൻ ജല്പന” കള്ളികൾക്കുള്ളിൽതടവിലാക്കിയാലുംനിലക്കില്ലൊരിക്കലുമന്ത്യശ്വാസം വരെ,നീതി വെളിച്ചത്തിനായിഅലറുമെൻ കണ്ഠഘോഷങ്ങൾ! വെറിപൂണ്ടമരണത്തിന്റെ കാവലാളുകൾ,കണ്ണുകൾ തുരന്നുംനാവുകൾ പിഴുതും,ഭീതി വിതച്ചു കൊണ്ട്ഈ ഇരുട്ടിൽ ഉന്മാദ നൃത്തംതുടങ്ങിയിരിക്കുന്നു. മരണത്തിന്റെ കാഹളം മുഴങ്ങുന്നു,ചിതയിലെ കൊള്ളികളിൽ തീയാളുവാനായിഎണ്ണയൊഴിക്കുന്നു നിശാശക്തികൾ! കവിതകൾ പ്രതിധ്വനിക്കുന്ന മനസ്സുമായിഈ നാലു ചുവരുകൾക്കുള്ളിൽ,നിലക്കാത്ത പോരാട്ടവുമായിഞാൻ കാത്തിരിക്കുകയാണ്,എന്റെ മരണച്ചീട്ടുമായി എത്തുന്നഅന്ധകാരത്തിന്റെ ദൂതന്മാരെ! തന്റെ പൊള്ളുന്ന നേർശബ്ദങ്ങളുടെചൂടിൽ കത്തി തീരുമോ എന്ന

gulf, saudi

എടപ്പ ഫുട്‌ബോള്‍ ക്ലബ് ഉദ്ഘാടനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉല്‍ഘാടനത്തിന്റെ ഭാഗമായി പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും അരങ്ങേറി. മലാസിെല ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എടപ്പ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഹാബ് കൊട്ടുകാട് ക്ലബ് ഉദ്ഘാടനം ചെയ്തു.ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), ഉമ്മര്‍ മുക്കം (ഫോര്‍ക്ക), അമീര്‍ പട്ടണം, അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഉസ്മാന്‍ പരീത്, തന്‍സില്‍ ജബ്ബാര്‍

gulf, saudi

പൊരുതിയ ആലപ്പുഴയെ മുട്ടുകുത്തിച്ച് കണ്ണൂര്‍; പാലക്കാടന്‍ കാറ്റില്‍ കടപുഴകി തൃശൂര്‍

റിയാദ്: പാലക്കാടന്‍ ഗോള്‍ മഴയില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കു കടപുഴകി തൃശൂര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സൂപ്പര്‍ കപ്പ് ജില്ലാ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലക്കാടിന്റെ മുന്നേറ്റം. ദിറാബിലെ ദുറത്ത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ആലപ്പുഴ ജില്ലയെ കണ്ണൂര്‍ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് ജയത്തോടെ കണ്ണൂര്‍ ജില്ലാ കെഎംസിസി സെമിഫൈനല്‍ യോഗ്യത നേടി. പാലക്കാടിന്റെ മുഹമ്മദ് സുഹൈല്‍ നേടിയ ഹാട്രിക്ക് വിജയം അനായാസമാക്കുകയായിരുന്നു. മുഹമ്മദ് ദില്‍ഷാദ് രണ്ടും മുഹമ്മദ് അര്‍ഷദ്

gulf, saudi

പൊന്നാനി ഫൗണ്ടേഷന്‍ അര്‍ദ്ധ വാര്‍ഷിക യോഗം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി അര്‍ദ്ധ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. ബത്ഹ അല്‍ ഷായ സെന്റര്‍ ഹാളില്‍ ചേര്‍ന്ന യോഗം സൗദി നാഷ്ണല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംഘടനകളും കൂട്ടായ്മകളും കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണെന്നു മുഖ്യ പ്രഭാഷണത്തില്‍ ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ സലിം കളക്കര പറഞ്ഞു. റിയാദ് കമ്മിറ്റി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ആഷിഫ് ചങ്ങരംകുളം അവതരിപ്പിച്ചു.

gulf, saudi

ആവേശക്കളിയുടെ അവസാനം ആകാംഷയുടെ ഉദ്യോഗജനകമായ കാഴ്ചകള്‍

റിയാദ്: ആവേശക്കളി അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം. കരുത്തര്‍ ഏറ്റുമുട്ടിയ കളി സമനിലയില്‍ പിരിയുമെന്ന് കാണികള്‍. ആകാഷാഭരിതരായി ഗാലറിയിലിരുന്നവരെ ഞെട്ടിച്ച് അപ്രതീക്ഷിത പെനാല്‍റ്റി. നിയാസ് തൊടുത്ത കിക്ക് ഗോള്‍ വല കുലുക്കിയതോടെ ഗാലറിയും ഇളകി മറിഞ്ഞു. യൂത്ത് ഇന്ത്യ സോക്കറിന് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് മൂന്നാം ആഴ്ചയിലെ മത്സരത്താലാണ് ആകാംഷയുടെ ഉദ്യോഗജനകമായ കാഴ്ചകള്‍ കാണികള്‍ക്കു സമ്മാനിച്ചത്. വാഴക്കാട് എഫ്.സിയുടെ ശക്തമായ മുന്നേറ്റ നിരയെ

gulf, saudi

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്ത 110 തൊഴിലുടമകള്‍ക്ക് പിഴ

റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്. ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

Scroll to Top