Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

gulf, saudi

കളി മുറുകുന്നു; അസീസിയ സോക്കര്‍ സെമിയിലേക്ക്

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് നാലാം വാരത്തില്‍ അസീസിയ സോക്കറിനും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്‌സിക്കും വിജയം. ഗ്രൂപ്പ് എ യിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയല്‍ കേരള എഫ്‌സിയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ 3-1 നാണ് അസീസിയ സോക്കറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗ്രൗണ്ടില്‍ അസീസിയ സോക്കര്‍ […]

gulf, saudi

‘ഒരു മതം; മറ്റുളളവര്‍ക്ക് ഭയം’ എന്ന അവസ്ഥയിലേയ്ക്ക് ഇന്ത്യ മാറുന്നു

റിയാദ്: മോദി സര്‍ക്കാരിന്റെ ഭരണം ന്യൂനപക്ഷ അവകാശങ്ങള്‍ നഷ്ടപ്പെടുന്ന കാലമായി മാറിയെന്നു കെ.പി.സി.സി അംഗം ആദം മുല്‍സി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ ‘അവസാനിക്കാത്ത ന്യൂനപക്ഷ വേട്ട’ എന്ന വിഷയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരിക്കല്‍ ‘സര്‍വ്വധര്‍മ്മ സമഭാവന’ എന്ന് അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്. ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ‘ഒരു മതം മാത്രം, മറ്റുള്ളവര്‍ക്ക് ഭയം മാത്രം’ എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ

gulf, saudi

സ്വാതന്ത്ര ദിനം: നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഫ്രീഡം സെയിലിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 50 ലക്ഷം സീറ്റുകളാണ് ഓഫര്‍ നിരക്കില്‍ വിതരണം ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1,279 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള്‍ 4,279 രൂപയിലാണ് തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഓഫര്‍ ലഭ്യമാണെന്ന്

gulf, saudi

അല്‍ മസീഹ് ക്ലിനിക്-കെഎംസിസി മെഡിക്കല്‍ ക്യാമ്പ്

റിയാദ്: അല്‍ മസീഫ് ക്ലിനിക്കുമായി സഹകരിച്ചു റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഖാലിദ് പറമ്പില്‍പീടിക അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ.അമീന ഹസന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കെ.എം.സി.സി അംഗങ്ങളും

gulf, saudi

ആഗസ്ത് 27നും സെപ്തംബര്‍ 3നും ഇടയില്‍ നിമിഷപ്രിയയുടെ വധശിക്ഷ?

റിയാദ്: യമന്‍ ജെയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ആഗസ്ത് 27നും സെപ്തംബര്‍ 3നും ഇടയില്‍ നടപ്പിലാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്നും തീയതി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് അബ്ദു മഹ്ദി കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച വിവരങ്ങഭ പുറത്തുവന്നത്. അറ്റോര്‍ണി ജനറല്‍ ജഡ്ജി അബ്ദുള്‍ സലാം ഹസ്സന്‍ ഹുസൈന്‍ സെയ്ദ് അല്‍ഹൂത്തിയ്ക്കാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ പകര്‍പ്പ് അബ്ദുല്‍ ഫതാഹ് അബ്ദു മഹ്ദി

gulf, saudi

ചെമ്മരിയാടിന്റെ രോമങ്ങള്‍ക്കിടയില്‍ നാലു ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍

റിയാദ്: സൗദി അറേബ്യയിലേയ്ക്കു ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. അയല്‍ രാജ്യമായ ജോര്‍ദാനില്‍ നിന്നു കൊണ്ടുവന്ന ചെമ്മരിയാടുകളെ അല്‍ ഹദീസ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനയിലാണ് പിടികൂടിയത്.ആടു മാടുകളുടെ ഇറക്കുമതിക്കു ആവശ്യമായ മുഴുവന്‍ രേഖകളും ആരോഗ്യ പരിശോധനകളും പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നു ട്രെയിലറില്‍ കൊണ്ടുവന്ന ചെമ്മരിയാടുകളുടെ രോമങ്ങളിലാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ചത്. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഗുളികകള്‍ ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് പൊതിഞ്ഞ് ആടുകളുടെ രോമത്തിനിടയില്‍ ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്.

gulf, saudi

സ്വര്‍ണാഭരണത്തിലും വ്യാജ ബ്രാന്‍ഡ്; 9.2 കിലോഗ്രാം ആഭരണം പിടിച്ചെടുത്തു

റിയാദ്: രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന റിയാദിലെ ഫാക്ടറിയില്‍ നിന്ന് 1,368 സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ഇതിന് 9.2 കിലോഗ്രാം ഭാരമുണ്ടെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനുളള ബ്രാന്‍ഡുകളും ഡിസൈനുകളുമാണ് അനധികൃതമായി നിര്‍മിച്ചത്. ആഭരണ നിര്‍മാണ രംഗത്തെ എറ്റവും പുതിയ കമ്പ്യൂട്ടറൈസ്ഡ് മെഷീനുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ബ്രാന്‍ഡുകളുമായി കിടപിടിക്കാന്‍ കഴിയുന്ന ആഭരണങ്ങളാണ് നിര്‍മ്മിച്ചിരുന്നത്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി, സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി എന്നിവിടങ്ങളില ഉദ്യോഗസ്ഥരും

gulf, saudi

‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ കേളി സെമിനാര്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ യൂണിറ്റുകളില്‍ നിന്നു നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീന്‍ കുഞ്ചിസ് മോഡറേറ്ററായിരുന്നു. ഉമ്മുല്‍ഹമാം ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ വിപീഷ് രാജ് പ്രബന്ധം അവതരിപ്പിച്ചു, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസലാം, ആഷിക് എന്‍.എസ്, മോഹനന്‍ മാധവന്‍, സുധീന്‍ കുമാര്‍,

gulf, saudi

കേളി നസീം ഏരിയ ഏഴാമത് സമ്മേളന ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി നസീം ഏരിയ ഏഴാമത് സമ്മേളനം സെപ്തംബര്‍ 12ന് സീതറാം യെച്ചൂരി നഗറില്‍ നടക്കും. സമ്മേളന ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്നു. സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ മുതിരമണ്ണ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ സജീവന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. കേളി പ്രസിഡന്റും രക്ഷാധികാരി കമ്മറ്റിയംഗവുമായ സെബിന്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. നസീം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം, കേന്ദ്ര കമ്മറ്റി

gulf, saudi

വോട്ടു കൊളള തെളിവു സഹിതം; രാഹുല്‍ ഗാന്ധിക്കു ഒഐസിസി പിന്തുണ

റിയാദ്: ഇന്ത്യ ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള വ്യാജ ഭരണകൂടമാണെന്ന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി. ഇന്ത്യന്‍ ജനാധിപത്യത്തെ വോട്ടു കൊള്ളയിലൂടെ ആട്ടിമറിച്ചാണ് മോദി അധികാരത്തിലെത്തിയതെന്നും ഒഐസിസി ആരോപിച്ചു. ബിജെപിയും സംഘപരിവാരവും നടത്തിയ വോട്ടു കൊള്ള തെളിവു സഹിതം പുറത്തുകൊണ്ടു വരുകയും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാഹുല്‍ഗാന്ധി നടത്തുന്ന ധീരമായ പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. വരാനിരിക്കുന്നത് കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇനി ഏക പ്രതീക്ഷ രാഹുല്‍ഗാന്ധി

gulf, saudi

‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ സൗദി ദേശീയ ദിനാഘോഷം

റിയാദ്: തെണ്ണൂറ്റിയഞ്ചാമത് സൗദി ദേശീയ ദിനത്തിന് ഔദ്യോഗിക മുദ്രയും സ്ലോഗനും പ്രസിദ്ധീകരിച്ചു. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന പ്രമേയമാണ് ഈ വര്‍ഷം തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ സ്വഭാവവും ദേശീയ സ്വത്വവും അടിസ്ഥാനമാക്കി ആധികാരിക ട മൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് പ്രധമേയം. ഉദാരത, അഭിലാഷം, അനുകമ്പ, ആധികാരികത, പരോപകാരം തുടങ്ങി രാജ്യനിവാസികളുടെ ദൈനംദിന ഇടപെടലുകളില്‍ പ്രതിഫലിക്കുന്ന മൂല്യങ്ങളും വ്യക്തമാക്കുന്നു. സൗദിയുടെ വര്‍ത്തമാനത്തെയും ഭാവിയെയും സ്ഥാപിച്ച പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുന്നതിെന്റ അര്‍ഥങ്ങളും പ്രമേയത്തില്‍ ഉള്‍പ്പെടുന്നു. സൗദിയുടെ 13 പ്രവിശ്യകളിലും വിപുലാമയ

gulf, saudi

‘ദി റോള്‍ മോഡല്‍’ മക്കയില്‍ പ്രകാശനം ചെയ്തു

മക്ക: സയ്യിദ് സ്വാദിഖലി തങ്ങളുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ‘ദി റോള്‍ മേഡല്‍’ എന്ന കൃതിയുടെ ജിസിസി തല പ്രകാശനം മക്കയില്‍ നടന്നു. വ്യവസായ പ്രമുഖന്‍ അയ്യുബ് ജമാലി സൗദി കെഎംസിസി ദേശീയ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. സൗദി പൗരപ്രമുഖരായ യൂസുഫ് ലൈഹെബി, മുഹമ്മത് ഉമേരി, അഹമ്മദ് അബ്ദുറസാക്ക്, ഉബൈദുല്‍ ഫഹമി, അബ്ദുറഹിമാന്‍ അസീരി, അഹമ്മദ് അലി അലീജി, ഹംസ എന്നിവര്‍ സന്നിഹിതരായിരുന്നു. മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുളളവരെ

gulf, saudi

കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി; അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു

റിയാദ്: പ്രവാസി കുടുംബങ്ങള്‍ക്കു കാരുണ്യത്തിന്റെ കൈതാങ്ങായി മാറിയ കെഎംസിസി സുരക്ഷ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്. 2019ല്‍ ആരംഭിച്ച പദ്ധതിയില്‍ ആയിരക്കണക്കിന് പ്രവാസികളാണ് അംഗങ്ങള്‍. 2025-26 വര്‍ഷത്തേക്കുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് അംഗത്വ അപേക്ഷ ഫോം നല്‍കി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

gulf, saudi

സൗദി പ്രണയ ചിത്രത്തിന് നൃത്തച്ചുവടൊരുക്കി മലയാളി കോറിയോഗ്രാഫര്‍ വിഷ്ണു വിജയന്‍

റിയാദ്: മറ്റുളളവര്‍ക്ക് പ്രകാശം പരത്താന്‍ എരിഞ്ഞമരുന്ന മെഴുകുതിരിയായി മാറുന്ന യുവാവിന്റെ കഥ പറയുന്ന ‘ഖശ്മൂഅ്’ എന്ന സൗദി ചിത്രത്തില്‍ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി മലയാളി കോറിയോഗ്രാഫര്‍. റിയാദിലെ പോള്‍ സ്റ്റാര്‍ അക്കാദമി ഡയറക്ടറും തിരുവനന്തപുരം ജഗതി സ്വദേശിയുമായ വിഷ്ണു വിജയനാണ് ജൂലൈ 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് നൃത്തച്ചുവടൊരുക്കിയത്. ഖശ്മൂഅ് എന്നാല്‍ മെഴുകുതിരി എന്നാണ് അര്‍ത്ഥം. ഇതിലെ കേന്ദ്ര കഥാപാത്രമാണ് ഖശ്മൂഅ്. വിവിധ പ്രശ്‌നങ്ങള്‍ നേരിടുകയും പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ. മാതാവിനെയും അയല്‍ക്കാരെയും

Scroll to Top