കെട്ടിടത്തില്‍ നിന്നു വീണു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു
റിയാദ്: വെല്‍ഡിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു. കണ്ണൂര്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലന്‍, കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സതീശന്‍ (57) ആണ് മരിച്ചത്. അല്‍ഖര്‍ജ് സഹനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. 30 വര്‍ഷമായി അല്‍ ഖര്‍ജിലെ സഹനയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളി […]













