അസീറിൽ കനത്ത മഴയും പ്രളയവും, തിങ്കളാഴ്ച വരെ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ്: സൗദിയുടെ തെക്കുപടിഞ്ഞാറ് മേഖലയായ അസീറിൽ കനത്ത മഴയിലുണ്ടായ പ്രളയത്തിൽ ഒട്ടേറെ കാറുകൾ ഒലിച്ചുപോയി. ആളപായമുള്ളതായി റിപ്പോർട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്ന് അസീറിലെ റോഡുകളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. രാജ്യത്തുടനീളം തിങ്കളാഴ്ച വരെ കനത്ത മഴക്കും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും ആലിപ്പഴ വര്‍ഷവും പ്രവചിച്ചിട്ടുണ്ട്. നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത പ്രതീക്ഷിക്കുന്നു. […]














