വാഹനാപകടം: രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ മരിച്ചു
ദമ്മാം: സൗദിയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ മൃതദേഹം സംസ്‌കരിച്ചു. റിയാദ്-ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്താണ് കഴിഞ്ഞ ദിവസം അപകടം നന്നെത്. തമിഴ്‌നാട് ചെന്നൈ സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35), ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലിഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മണ്ണുമാന്തി യന്ത്രത്തിനു പിന്നിലിടിച്ചു തകര്‍ന്നാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്വകാര്യ ഇലക്ട്രിക്കല്‍ ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. കെ.എം.സി.സി […]














