കേളി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റൗദ ഏരിയാ ഒന്‍പതാമത് സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏരിയാ ജീവകാരുണ്യ കണ്‍വീനര്‍ ഷാജി കെ.കെ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര പരിപാടി ഉദ്ഘാടനം ചെയ്തു. കേളിപന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയാ സമ്മേളനം.പ്രവാസജീവിതത്തില്‍ സ്ഥിരമായി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ പ്രാപ്യത, അടിയന്തര ആരോഗ്യ പരിചരണത്തിന്റെ അറിവില്ലായ്മ, തൊഴില്‍ സംബന്ധമായി […]













