ഫെഡറലിസം അട്ടിമറിയ്ക്കാനുളള ശ്രമം പ്രതിരോധിക്കണം
ദമ്മാം: ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാകണമെന്നു നവയുഗം സാംസ്‌കാരികവേദി രക്ഷാധികാരി ദാസന്‍ രാഘവന്‍. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കും. ദമ്മാമില്‍ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജിത പ്രവീണ്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ‘ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്’ […]














