Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

നാവിക സഹകരണം ശക്തിപ്പെടുത്തും; സൗദി നേവല്‍ ഫോഴ്‌സ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: റോയല്‍ സൗദി നേവല്‍ ഫോഴ്‌സ് സംഘം ഇന്ത്യയില്‍ പര്യടനം നടത്തി. കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഗുറേബിയുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യന്‍ നേവി വിശാഖപട്ടണത്ത് സംഘടിപ്പിച്ച ഇന്ത്യന്‍ മഹാസമുദ്ര നാവിക സിംപോസിയത്തില്‍ പങ്കെടുത്തു. ചീഫ്‌സ് കോണ്‍ക്ലേവ്, ബഹുരാഷ്ട്ര നാവിക അഭ്യാസം ‘മിലാന്‍-2026’ എന്നിവയിലും പങ്കെടുത്തു. ഇന്ത്യന്‍ നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയുമായി സൗദി നേവല്‍ ഫോഴ്‌സ് വൈസ് അഡ്മിറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഗുറേബി ചര്‍ച്ച […]

gulf, saudi

റമദാന്‍ നിറവില്‍ സൗദി സ്ഥാപക ദിനാഘോഷം; ‘ഇത്ര’യില്‍ സാംസ്‌കാരിക വിരുന്ന്

ദമ്മാം: റമദാന്‍ പുണ്യങ്ങളുടെ നിറവില്‍ സഊദി സ്ഥാപക ദിനാഘോഷം ഒരുക്കി കിംഗ് അബ്ദുല്‍ അസീസ് കള്‍ചറല്‍ സെന്റര്‍ (ഇത്ര). 2022ല്‍ സ്ഥാപക ദിനാഘോഷം ആരംഭിച്ചതു മുതല്‍ ഇത്രയില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളിലായി സാമൂഹിക പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. പ്രഥമ സഊദി രാഷ്ട്രം രൂപംകൊണ്ടതിന്റെ പ്രചോദനങ്ങളാണ് കേന്ദ്രത്തിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ പൈതൃകത്തെയും 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സഊദ് രാജവംശംത്ത ആദരിക്കുന്നതിന്റെയും ഭാഗമായി 30 പരിപാടികളാണ് ത്രിദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുളളത്.

gulf, saudi

കേരളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് വേണം

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: കേരളത്തില്‍ നിന്ന് പുണ്യ നഗരിയായ മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. അതുകൊണ്ടുതന്നെ മറ്റു സമയങ്ങളില്‍ മദീന സന്ദര്‍ശനം നടത്തുന്ന മലയാളി തീര്‍ത്ഥാടകരുടെ യാത്രാ ക്ലേശം ഏറുകയാണ്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മദീനയിലെത്താന്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ

gulf, saudi

സാഹോദര്യത്തിന്റെ വിരുന്നൊരുക്കി സൗദി മലയാളി സമാജം

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. റോസ് ഗാര്‍ഡന്‍ റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്തുന്നതില്‍ ഇഫ്താര്‍ സംഗമങ്ങളുടെ പ്രാധാന്യം ചെറുതല്ലെന്ന് സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയും ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂലും പറഞ്ഞു. പി.എ.എം ഹാരിസ്, കെ.എം ബഷീര്‍, പ്രദീപ് പൂത്തട്ട, സി അബ്ദുല്‍ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫല്‍ പാലക്കോടത്ത്, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം,

gulf, saudi

പ്രവാചക നഗരിയില്‍ വിനയത്തിന്റെ ചുവടുകള്‍; തീര്‍ഥാടകര്‍ക്ക് കരുതലൊരുക്കി കിരീടാവകാശിയുടെ സന്ദര്‍ശനം

മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്തി. റൗദ ശരീഫില്‍ പ്രാര്‍ഥന നിര്‍വ്വഹിച്ച അദ്ദേഹം പ്രവാചകന്റെയും അനുചരന്‍മാരുടെയും ഖബറുകളും സന്ദര്‍ശിച്ചു.മസ്ജിദുന്നബവിയിലെ വികസന പ്രവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും കിരീടാവകാശി വിലയിരുത്തി. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. റമദാന്‍ മാസത്തെ മുന്നോടിയായി വിശുദ്ധ മസ്ജിദില്‍ എത്തുന്ന വിശ്വാസികള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റമദാനിലെ തിരക്ക് തീര്‍ഥാടകര്‍ക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം

gulf, saudi

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍; നബീല്‍ പാഴൂര്‍ നയിക്കും

റിയാദ്: പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ചെലേമ്പ്ര അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി നബീല്‍ പാഴൂര്‍ (പ്രസിഡന്റ്), നസീബ് പുത്തന്‍ പീടിക (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഫൈസല്‍ (ട്രഷറര്‍), ഷക്കീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്‌വൈസറി ബോര്‍ഡ് അംഗം അബ്ദുല്ല വല്ലാഞ്ചിറ വരണാധികാരിയായിരുന്നു. ജനറല്‍ സെക്രട്ടറി സൈഫു കരുളായി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍

gulf, saudi

കേളി ഇഫ്താര്‍ സംഘാടക സമിതി; സീബ കൂവോട് ചെയര്‍പേഴ്‌സണ്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 6ന് നടക്കും. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണിത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് സംഗമം. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താറില്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇഫ്താര്‍ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

gulf, saudi

പ്രവാസി പ്രശ്‌നങ്ങള്‍ നയരൂപീകരണത്തില്‍ മുഖ്യ വിഷയം: ബെന്നി ബഹന്നാന്‍ എംപി

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്‌റ്റോയില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ മുന്‍ഗണന ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ ചെയര്‍മാന്‍ ബെന്നി ബഹന്നാന്‍ എംപി. പ്രവാസി സമൂഹത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ അധ്വാനവും സംഭാവനകളും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. എന്നാല്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. പ്രവാസി

gulf, saudi

റിയാദില്‍ കൊയിലാണ്ടിക്കൂട്ടം ഇഫ്താര്‍ സംഗമം

റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി റമദാന്‍ സന്ദേശം നല്‍കി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പഠനോപകരണ കിറ്റ് ‘കുഞ്ഞു മനസുകള്‍ക്ക് ഒരു കുട്ടി സമ്മാനം’ മഹത്തായ പദ്ധതിയെ മൈമൂന

gulf, saudi

കടബാധ്യതയുടെ തടവറയില്‍ നാലുവര്‍ഷം; സഹൃദയരുടെ സഹായത്തോടെ സജീന്ദ്രന് മോചനം

റിയാദ്: പച്ചക്കറി വ്യാപാരം പൊളിഞ്ഞതോടെ കടബാധ്യതയിലായ മലയാളി നാലു വര്‍ഷത്തെ തടവറ വാസത്തിനു ശേഷം നാടണഞ്ഞു. പാലക്കാട് സ്വദേശി സജീന്ദ്രനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മടങ്ങിയത്. മടക്കി നല്‍കാമെന്ന വ്യവസ്ഥയോടെ ഇഖാമ കോപ്പിയില്‍ കരാര്‍ എഴുതി ഒപ്പിട്ടു നല്‍കിയതാണ് വിനയായത്. പണമിടപാട് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍വഴി മടങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് പണം മടക്കിനല്‍കാത്തതിന്റെ പേരില്‍ തടവിലായത്. നാല് പരാതികളിലായി 112,750 റിയാലായിരുന്നു ബാധ്യത. ഇതിനിടെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ കേസിന്റെ വിശദാംശങ്ങള്‍

gulf, saudi

നോമ്പു നാളില്‍ നന്മവില; നെസ്‌റ്റോ ഹൈപ്പറില്‍ ‘റമദാന്‍ ഇനാം’

റിയാദ്: റമദാനില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. റമദാന്‍ ഇനാം എന്ന പേരില്‍ എല്ലാ ദിവസവും വൈകീട്ട് നാലിന് അടുത്ത ദിവസം ലഭ്യമാകുന്ന ഏറ്റവും മികച്ച വില സാമൂഹിക മാധ്യമങ്ങളില്‍ പ്രഖ്യാപിക്കും. ഇത്തരത്തില്‍ റമദാനില്‍ 30 ദിവസവും ഉപഭോക്താക്കളുടെ ദൈനംദിന അവശ്യ വസ്തുക്കള്‍ നെസ്‌റ്റോ സ്‌റ്റോറുകളില്‍ നിന്നു 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പതിനൊന്ന് മാസം നെസ്‌റ്റോ ഗ്രൂപ്പിനെ പിന്തുണച്ച ഉപഭോക്താക്കളോടുളള പ്രതിബദ്ധതയും കടപ്പാടുമാണ് റമദാന്‍

gulf, saudi

ഫോക്കസ് റിയാദ്; ഐഎംകെ അഹമ്മദ് നയിക്കും

റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐഎംകെ അഹമ്മദ് (ഡിവിഷനല്‍ ഡയറക്ടര്‍), ഷമീം വെള്ളാടത്ത് (ഓപ്പറേഷന്‍ മാനേജര്‍), ഷമീല്‍ കക്കാടന്‍ (അഡ്മിന്‍ മാനേജര്‍), റിയാസ് പിവി (ഫിനാന്‍സ് മാനേജര്‍), ഫഹദ് ഷിയാസ് (ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍), നജീഹ് അലി ( എച്ആര്‍ മാനേജര്‍), മുഹമ്മദ് ഷഹീര്‍ പൊന്നാനി (വെല്‍ഫയര്‍ മാനേജര്‍) മുഹമ്മദ് റഈസ് (മാര്‍ക്കറ്റിംഗ് മാനേജര്‍), സിയാദ് മുഹമ്മദ് (ഇവന്റ് മാനേജര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്‍ റഊഫ് പൈനാട്, ഇക്ബാല്‍

saudi

ആലപ്പുഴ കെ.എം.സി.സി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 6ന്

റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 6ന് നടക്കും. സുലൈ അല്‍ ബലദി ഓഡിറ്റോറിയത്തിലാണ് സംഗമമെന്ന് സംഘാടകര്‍ അറിയിച്ചു. കെഎംസിസി പ്രവര്‍ത്തകര്‍ക്കു പുറമെ സ്ത്രീകളും കുട്ടികളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കും. റിയാദിലെ സാമൂഹിക, സാംസ്‌കരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും. ആത്മീയ ചൈതന്യം പങ്കുവയ്ക്കുന്ന വൈജ്ഞാനിക ക്ലാസ്, പ്രവാസികളുടെ റമദാന്‍ അനുഭവങ്ങള്‍ അവതരിപ്പിക്കാനുളള അവസരo എന്നിവ ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

gulf, saudi

രാജേഷ് നെയ്യന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ അല്‍ മനാഹ് യൂണിറ്റ് അംഗം രാജേഷ് നെയ്യന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്വകാര്യ കമ്പനിയില്‍ ഫര്‍ണിച്ചര്‍ എസ്റ്റിമേറ്ററായി ജോലി ചെയ്തിരുന്ന രാജേഷ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് ചാലിയം, അലി പട്ടാമ്പി, സുധീര്‍ പോരേടം, സുബാഷ്, സ്വാലിഹ് മൊറയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സജാദ് ഉപഹാരം സമ്മാനിച്ചു.

Scroll to Top