Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

സൗദിയുടെ കരുതല്‍ ധനശേഷരം ആഗോള ശരാശരിയുടെ എഴിരട്ടി

റിയാദ്: ഇറക്കുമതിക്ക് ആവശ്യമായ സൗദിയുടെ വിദേശ നാണയ ശേഖരം ആഗോള ശരാശരിയെക്കാള്‍ ഏഴിരട്ടിയാണെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുളള ഉയര്‍ന്ന ശേഷിയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1.68 ട്രില്യന്‍ റിയാലിന്റെ കരുതല്‍ വിദേശ നാണയ ശേഖരമാണ് രാജ്യത്തിനുളളത്. ജൂലൈ മാസം 37.7 ബില്യണ്‍ റിയാലിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതു പ്രകാരം 45 മാസം ഇറക്കുമതി ചെയ്യാനുളള കരുതല്‍ ധന ശേഖരമുണ്ട്. ലോക രാജ്യങ്ങളുടെ ശരിശരി കരുതല്‍ ശേഖരം ആറു മാസത്തെ വിദേശ നാണയ ശേഖരമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കരുതല്‍ ധന ശേഖരം 643 ശതമാനം കൂടുതലാണ്.

സൗദി അറേബ്യയുടെ മുഖ്യ വരുമാനം എണ്ണ കയറ്റുമതിയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നത് ബജറ്റിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബജറ്റ് കമ്മി പരിഹരിക്കാന്‍ കരുതല്‍ ശേഖരം സഹായിക്കും. മാത്രമല്ല വായ്പകള്‍ തിരിച്ചടക്കാനും ദേശീയ, അന്തര്‍ദേശീയ രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കരുതല്‍ ശേഖരത്തിന് കഴിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top