റിയാദ്: കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ജിസിസിയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സ് ചിത്രരചനാ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25 അന്താരാഷട്ര ആര്‍ട്ടിസ്റ്റ് ദിനമാണ്. ഇതിന്റെ ഭാഗമായാണ് മത്സരം. വിവരങ്ങള്‍ https://masternmasters.com വെബെ്‌സൈറ്റില്‍ ലഭ്യമാണെന്ന് സംഘാടകര്‍ റിയാദില്‍ അറിയിച്ചു.
16 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ തയ്യാറാക്കിയ എന്‍ട്രികള്‍ സമര്‍പ്പിക്കാനാണ് അവസരം. ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇല്ലുഷ്യന്‍ അഥവാ പെര്‍സെപ്ഷന്‍ ചിത്രങ്ങളാണ് രചിക്കേണ്ടത്. വിജയികളെ നവംബര്‍ 14ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി പ്രഖ്യാപിക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് 10,001, 5,001, 3,001 രൂപ ക്യാഷ് പ്രൈസും പ്രശംസാപത്രവും സമ്മാനിക്കും. നാലാം സ്ഥാനം നേടുന്ന രണ്ടു പേര്‍ക്ക് 1001 രൂപ വീതം സമ്മാനിക്കും.
ഓരാള്‍ക്ക് മുന്നു സൃഷ്ടികള്‍ അയക്കാം. ഇഷ്ടമുളള മാധ്യമവും പ്രതലവും രചനകള്‍ക്ക് സ്വീകരിക്കാം. ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ചും ചിത്രങ്ങള്‍ തയ്യാറാക്കാം. നിശ്ചിത വലിപ്പത്തില്‍ തയ്യാറാക്കിയ ചിത്രങ്ങളുടെ സ്‌കാന്‍ ചെയ്ത ഇമേജുകള്‍ നവംബര്‍ 8ന് മുമ്പ് മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ദേശീയ ചിത്രരചനാ മല്‍സരം 2020 എന്ന ലിങ്കു വഴി സമര്‍പ്പിക്കണം.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബൗദ്ധികശേഷിയും സമഗ്രവികസനവും നിര്‍ണ്ണയിക്കുന്നതിനുളള സൈക്കോമെട്രിക് ടൂള്‍ വികസിപ്പിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇല്ലുഷന്‍ ചിത്രങ്ങളുടെ രചന പ്രോത്സാഹിപ്പിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന എന്‍ട്രികള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്കും. ഇവയില്‍ നിന്നു തെരഞ്ഞെടുക്കുന്ന 10 ചിത്രങ്ങള്‍ സൈക്കോമെട്രിക് ടൂളില്‍ ഉപയോഗിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.