Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കൊവിഡ് നെഗറ്റീവ് എസ്എംഎസ് സന്ദേശം പരിഗണിക്കില്ല; വിദേശയാത്രക്ക് സര്‍ട്ടിഫിക്കറ്റു വേണം

റിയാദ്: വിദേശയാത്ര നടത്തുന്നവര്‍ അതതു രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് പരിശോധനാ സെന്ററുകളിലെത്തുന്നവര്‍ക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശം വിദേശയാത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്മന്‍, തഅക്കദ് എന്ന പേരുകളില്‍ രാജ്യത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന പിസിആര്‍ പരിശോധനകളുടെ ഫലം എസ് എം എസ് സന്ദേശം വഴിയാണ് അയക്കുന്നത്. രാജ്യത്തെ കൊവിഡ് ക്ലിനിക്കുകള്‍ ആരോഗ്യ പരിചരണം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്. സഹതി ആപിലും പരിശോധനാ ഫലം ലഭ്യമാകും. എന്നാല്‍ ഇവ വിദേശയാത്രകള്‍ക്ക് സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാന്‍ കഴിയില്ല.

അംഗീകൃത ലാബുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്നവര്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടണം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തത്മന്‍, തഅക്കദ് ക്ലിനിക്കുകളില്‍ പിസിആര്‍ പരിശോധന സൗജന്യമാണെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top