റിയാദ്: വിസാ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ യുവാവ് പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തോടെ നാടണഞ്ഞു.
എറണാകുളം വൈറ്റില പുത്തന്‍ പറമ്പില്‍ അശ്വിന് (29) തിരുവനന്തപുരത്തെ ട്രാവന്‍ ഏജന്‍സിയാണ് വിസ നല്‍കിയത്. റിയാദിലെ കമ്പനിയില്‍ കാര്‍ ഡ്രൈവര്‍ എന്നായിരുന്നു ജോലി വാഗ്ദാനം. എന്നാല്‍ ലൈസന്‍സില്ലാതെ ടാങ്കര്‍ ലോറി ഓടിക്കാന്‍ നിര്‍ബന്ധിതരനായി. ശമ്പളവുമില്ല. ഇതോടെ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയെ സമീപിച്ചു.
ബി ബി എ ബിരുധ ദാരിയായ അശ്വിനെ ട്രാവല്‍ ഏജന്റ് ചതിച്ചതാണെന്ന് മനസ്സിലായി. കമ്പനിയുമായി പലതവണ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിഞ്ഞത്. ജിബിന്‍ സമദ് കൊച്ചി, ജോണ്‍സണ്‍ മാര്‍ക്കോസ്, റസല്‍, അസ്‌ലം പാലത്ത്, ബിനു കെ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അശ്വിന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഉള്‍പ്പെടെ സഹായം ചെയ്തത്.
എം എഫ് കേരള ഘടകം ട്രാവല്‍ ഏജന്റിനെതിരെ നിയമനടപടിസ്വീകരിയ്ക്കുമെന്നു പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട്, കോഡിനേറ്ററന്മാരായ സലിം വാലിലപ്പുഴ, മുജിബ് കായംകുളം എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.