ഫലസ്തീന്‍ ജനതക്കൊപ്പം: സൗദി കിരീടാവകാശി

റിയാദ്: ഫലസ്തീന്‍ ജനതക്കൊപ്പമാണ്് സൗദി അറേബ്യ എന്നും നിലകൊളളുന്നതെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഹം പടരാതെ പ്രശ്‌നം പരിഹരിക്കാ അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ച തുടരുകയാണ്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കിരീടാവകാശി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

ഗസയിലെ സൈനികാക്രമണം, സാധാരണക്കാരുടെ ജീവന്‍ അപായപ്പെടുത്തുന്ന സ്ഥിതി വിശേഷവും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടണം. സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം -കിരീടാവകാശി വ്യക്തമാക്കി.

ന്യായവും നീതിയും പുലരുകയും മാന്യമായി ജീവിക്കാനുളള സാഹചര്യവും ഉണ്ടാവണം. സമാധാനം നേടുന്നതിനുള്ള അവകാശത്തിന് ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് സൗദി അറേബ്യ.

Leave a Reply