Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

എസ് ഡി പി ഐ വിജയം: സകാക്കയില്‍ ആഘോഷം

സകാക്ക: സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് കേരള ജനത നല്‍കിയ പിന്തുണയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ജൗഫ് ബ്ലോക്ക് കമ്മിറ്റ വിജയാഘോഷം സംഘടിപ്പിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം 2021 കലണ്ടര്‍ പ്രകാശനം സാമൂഹിക പ്രവര്‍ത്തകനും അല്‍ ജൗഫ് ഫാമിലി കൂട്ടായ്മ പ്രതിനിധിയുമായ വടക്കേല്‍ ഷിബു വര്‍ഗീസ് നിര്‍വഹിച്ചു. അല്‍ ജൗഫ് ഇന്റെര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായ ഷാന്‍ മൊയ്തീന് ഏറ്റുവാങ്ങി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് പ്രസിഡന്റ് നജീബ് വള്ളക്കടവ്, ജനറല്‍ സെക്രട്ടറി ഷഫീക് അല്‍ കൗസരി പത്തനാപുരം, ഇന്ത്യാ ഫ്രറ്റെണിറ്റി ഫോറം പ്രസിഡന്റ് ഹനീഫ് തൊഴുപ്പാടം, സോഷ്യല്‍ ഫോറം പ്രവര്‍ത്തകാരായ ആബിദ് പട്ടാമ്പി, ഹംസ കണ്ണൂര്‍ , ഹസന്‍ മടപ്പള്ളി ,അന്‍സര്‍ വള്ളക്കടവ്, അമീര്‍ കിള്ളിമംഗലം, ദിലീപ് വള്ളക്കടവ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top