
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി (റിസാടോട്ട്) ഡിസംബര്‍ 19ന് നടക്കും. പരിപാടി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസെഫ് സയീദ് ഉദ്ഘാടനം ചെയ്യും.
വെബിനാറിന് തയാറാക്കിയ പ്രത്യേക വെബ്‌സൈറ്റ് www.risatot.online ഉത്ഘാടനം അരുവിക്കര എം എല്‍ എ കെ. ശബരീനാഥ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. സ്‌കൂളുകള്‍ക്ക് വെബിനാറിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു വെബിനാറില്‍ പങ്കെടുക്കാം.

ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ 9.30 വരെയും സൗദി സമയം വൈകുന്നേരം 5 മുതല്‍ 7 വരെ 8 മുതല്‍ 12 വരെയുള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വളന്റിയര്‍മാര്‍ക്കും പങ്കെടുക്കാം.
ഡോ. ഭരതന്‍ (മദ്യപാനത്തിന്റെദൂഷ്യവശങ്ങള്‍), ഡോ.തമ്പി വേലപ്പന്‍ (പുകവലിയുടെ അപകടങ്ങള്‍), ഡോ. നസീം അഖ്തര്‍ ഖുറൈശി (ലഹരിജന്യ മാനസിക പ്രശ്‌നങ്ങള്‍), ഡോ. അബ്ദുല്‍അസീസ് – (കുട്ടികളിലെ ലഹരി ഉപഭോഗം)പത്മിനി യു നായര്‍ (ലഹരി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍) എന്നിവര്‍ വിഷയം അവതരിപ്പിക്കും.
2015 ല്‍ ആരംഭിച്ച ടോട്ട് പരിപാടി കോവിഡ് വ്യാപനം പരിഗണിച്ചാണ് ഓണ്‍ലൈനില്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.skfoundation.online, www.risatot.online വെബ് സൈറ്റുകളില്‍ ലഭ്യമാണെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
