Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ മൂന്ന് തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതയിന് പദ്ധതി തയ്യാറാക്കുന്നു. വിദ്യാഭ്യാസ യോഗ്യതയുളള സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് പദ്ധതിയെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികളുടെ കുത്തകയായ അകൗണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമം. ഇതിനായി അടുത്ത വര്‍ഷം മുതല്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നതിനു പദ്ധതി ആവിഷ്‌കരിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബിരുദവും തൊഴില്‍ പരിചയവുമുളള നിരവധി സ്വദേശികള്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ബിരുദാനന്തര ബിരുദവും വിദേശ പരിശീലനവും പൂര്‍ത്തിയാക്കിയ വനിതകളും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. മാത്രമല്ല രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ഹ

സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വഴി 1.15 ലക്ഷം സ്വദേശികള്‍ക്ക് നിയമനം ലഭിച്ചു. ഫാര്‍മസി, എഞ്ചിനീയറിംഗ്, ഡെന്റല്‍ എന്നിവക്ക് പുറമെ ഒമ്പത് വാണിജ്യമേഖലകളില്‍ 70 ശതമാനവും സ്വദേശിവത്കരണം നടപ്പിലാക്കിയതായും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top