
റിയാദ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി എസ്ഡിപിഐ കരുത്തു തെളിയിച്ചതില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിജയാഘോഷം സംഘടിപ്പിച്ചു. പരിപാടിക്ക് സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പുവേളയില്‍ നാട്ടിലെ ബന്ധുകളുടെയും സുഹൃത്തുകളുടെയും വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പങ്കുവഹിച്ച സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

കേരളാ കമ്മിറ്റി നാഷണല്‍ കോര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍ കേക്കുമുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍.എന്‍. അബ്ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, മുഹിനുദ്ദീന്‍ മലപ്പുറം, ഉസ്മാന്‍ , ഫ്രട്ടേണിറ്റി ഫോറം നേതാക്കളായ ഇല്‍യാസ് തിരൂര്‍, ബഷീര്‍ ഈങ്ങാപ്പുഴ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
