
റിയാദ്: മലയാളി മനസ്സിന്റെ ഇഷ്ട വിഭവം ‘മലബാറിക്‌സ്’ മരച്ചീനി സൗദി വിപണിയില്‍ വിതരണണ ആരംഭിച്ചു. മരച്ചീനിയുടെ രുചിയും ഗുണവും ചോരാതെയാണ് ‘മലബാറിക്‌സ്’ വിപണിയിലെത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഭക്ഷ്യ സംസ്‌കരണ-വിതരണ രംഗത്തു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്‌ബോണ്‍ ഫുഡ്‌സ് സ്‌പെഷ്യലിററീസ് പ്രൈവററ് ലിമിററഡ് ആണ് മരച്ചീനി സൗദിയിലെത്തിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മാലമല്‍ കനൂസ് ട്രേഡിംഗ് കമ്പനി (എം.കെ ഫുഡ്‌സ്) ആണ് വിതരണക്കാര്‍.

അല്‍-മാസ്ഓഡീറേറാറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.കെഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ സാലേ അല്‍ ഒത്തൈബി മലബാറികസ് മരചീനിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കിഴങ്ങു വര്‍ഗത്തില്‍പെട്ട മുന്നുറു തരം കപ്പകളില്‍ ഏറെയും സ്റ്റാര്‍ച് സാഗൊ അഥവാ ഷ്വവാരിലിക്വിഡ് ഗ്‌ളൂക്കോസ് എന്നിവക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഭക്ഷ്യ യോഗ്യമായ കപ്പ എം4 ഇനത്തിത്തില്‍ പെട്ട വയലുകളിലാണ് കൃഷ്യചെയ്യുന്നത്. ഇത്തരം കപ്പ ഗ്രൂപ് ഫാര്‍മിംഗിലൂടെ കേരളത്തില്‍ വിളയിച്ചാണ്ഗള്‍ഫ് വിപണിയിലെത്തിക്കുന്നതെന്ന് എം.കെ ഫുഡ്‌സ് പ്രതിനിധി ഷാനവാസ് മുനമ്പത്ത് പറഞ്ഞു. ജീവകാരുണ്യ രംഗത്തും എം കെ ഫുഡ്‌സ് സജീവ സാന്നിധ്യമാണ്. അതു തുടരുമെന്നും ഷനവാസ് പറഞ്ഞു.

എം.കെ ഫുഡ്‌സ് പ്രതിനിധി റഹ്മാന്‍ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മലബാറികസിന്റെ ഇഡ്‌ലി, സാമ്പാര്‍, പൊറോട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മാനേജര്‍ മഷാല്‍ അല്‍ ഒത്തൈബി, അസിസ്റ്റന്റ്മാനേജര്‍ അബ്ദുല്‍മജീദ് എന്നിവര്‍ സംബന്ധിച്ചു. അബിജോയ്, ഷബാന അന്‍ഷാദ് എന്നിവരുടെ നേത്യത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. റിയാസ് മുഹമ്മദ് നന്ദിപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.