റിയാദ്: ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടും ആസ്പയറും സംയുക്തമായി റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16 ന് വൈകീട്ട് 7ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലും 17ന് വൈകുന്നേരം 7ന് ദമ്മാം അല് കോബാര്‍ അല്‍ കോസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമാണ് സെമിനാര്‍. ജിദ്ദയില്‍ ഷറഫിയ ഹോട്ടല്‍ ഇംമ്പാലാ ഗാര്‍ഡനില്‍ 18ന് വൈകുന്നേരം 7ന് സെമിനാര്‍ നടക്കും. ‘ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും അവസരങ്ങളും’ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ട്രൈനറുമായ എ.ജി വിക്രം അവതരിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചി, കഴിവ് എന്നിവ അനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും അതിനായി നിലവാരമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്താനും മാര്‍ഗ നിര്‍ദേശം നല്‍കും. ഇതിന്റെ ഭാഗമായാണ് സൗദിയുടെ പ്രധാന നഗരങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത്
ദേശീയ, അന്തര്‌ദേശീയ തലത്തില്‍ സ്ഥാപനങ്ങളും കോഴ്‌സുകളും നിരവധിയുണ്ടെങ്കിലും അനുയോജ്യമായത് തെരഞ്ഞെടുക്കുകയെന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വെല്ലുവിളിയാണ്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0560514198, 0553125595 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.