ഷിഫ മലയാളി സമാജം ചികിത്സാ സഹായം

റിയാദ്: ശിഫാ സനഇയ്യയില്‍ വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന സജീവന് ശിഫാ മലയാളി സമാജം ചികിത്സാ സഹായം കൈമാറി. 25 വര്‍ഷത്തെ പ്രവാസം സമ്മാനിച്ച പ്രമേഹവും കാലില്‍ സംഭവിച്ച പരിക്ക് ഗുരുതരമാവുകയും ചെയ്തതോടെ വിദഗ്ദ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങി. ചികിത്സക്ക് വന്‍ തുക ആവശ്യമായി വന്ന സാഹചര്യത്തില്‍ അമ്പതിനായിരം രൂപയുടെ ചികിത്സാ സഹായമാണ് സമാജം കൈമാറിയത്.

ഭാരവാഹിയായ സന്തോഷ് തിരുവല്ലയില്‍ നിന്നു സജീവന്റെ സുഹൃത്ത് അനിരുദ്ധന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് സാബു പത്തടി, സെക്രട്ടറി പ്രകാശ് ബാബു വടകര, ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍, രക്ഷാധികാരികളായ മോഹനന്‍ കരുവാറ്റ, മുരളി അരീക്കോട്, മധു വര്‍ക്കല, ഉമ്മര്‍ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

Leave a Reply