റിയാദ്: ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി വെല്‍ഫെയര്‍ സംഗമം നടത്തി. ബ്രിജ്ഭൂഷണ്‍ എന്ന ബിജെപി എംപിയെ സംരക്ഷിക്കുന്നതിന് ഭരണകൂടം താരങ്ങളുടെ സമരത്തെ അവഗണിക്കുകയാണ്.
രാജ്യത്തിന്റെ അഭിമാനം ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ ഉയര്‍ത്തിപ്പിടിച്ച താരങ്ങളാണ് രാപ്പകല്‍ സമരം നടത്തുന്നത്. ഒളിമ്പിക്‌സ് അസോസിയേഷനും കായിക മന്ത്രാലയവും ചൂഷണത്തിനിരയായ താരങ്ങളെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. മുന്‍ കായിക താരങ്ങളില്‍ ചിലര്‍ മാത്രമാണ് ഈ ഘട്ടത്തില്‍ സമരത്തെ പിന്തുണച്ചത്. പല താരങ്ങളും നിശബ്ദരാണ്. സംഘപരിവാര്‍ ഭരണത്തിനു കീഴില്‍ സ്ത്രീകളും കുട്ടികളും അരക്ഷിതരാണ്. നീതിക്കായി അവരിപ്പോള്‍ സമരമുഖത്താണുള്ളതെന്നും സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഖലീല്‍ പാലോട് ഉദ്ഘാടനം ചെയ്തു. ബാരിഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. അജ്മല്‍ ഹുസൈന്‍ (മലാസ് എഫ് സി), നിയാസ് അലി (പ്രവാസി വെല്‍ഫെയര്‍ എഫ് സി), ഷഹനാസ് സാഹില്‍, മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കുണ്ടൂര്‍ സ്വാഗതവും ഷഹദാന്‍ എംപി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.