Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സുലൈ എഫ്.സി പ്രഥമ സൂപ്പര്‍ കപ്പ് ജൂണ്‍ 19ന്

റിയാദ്: സുലൈ എഫ്‌സി പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് ജൂണ്‍ 19, 20, 27 തീയതികളില്‍ അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും 19ന് വൈകീട്ട് 8:30ന് കിക്ക് ഓഫ് നടക്കും.

ഫോക്കസ് ലൈന്‍ എഫ് സി, കനിവ് റിയാദ്, അസീസിയ്യ സോക്കര്‍, ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി, യൂത്ത് ഇന്ത്യ എഫ്.സി, സ്‌പോര്‍ട്ടിങ് എഫ്.സി, പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ് , നഹ്ദ എഫ്.സി, ലാന്റേണ്‍ എഫ്.സി, റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, റിയല്‍ കേരള എഫ്.സി, ആസ്റ്റര്‍ സനദ് എഫ്.സി, ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്, എഫ്.സി ദാര്‍ അല്‍ ബൈദ, റെയിന്‍ബോ എഫ്.സി, ഫ്രൈഡേ ഫുട്‌ബോള്‍ ക്ലബ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും.

ടൂര്‍ണമെന്റിന്റെ ഫിക്‌സചര്‍ പ്രകാശനം സുലൈ എഫ് സി ടീമിന്റെ സാന്നിധ്യത്തില്‍ നടന്നു. ടൂര്‍ണ്ണമെന്റ് ചെയര്‍മാനായി റഫീഖ് വലിയപറമ്പനെയും ടൂര്‍ണ്ണമെന്റ് കണ്‍വീനറായി നഫീര്‍ മൈലപുറത്തെയും തെരഞ്ഞെടുത്തു. സാബിത് കൊടുവള്ളി സ്വാഗതവും അര്‍ഷാദ് പൂനൂര്‍ നന്ദിയും പറഞ്ഞു. സൂപ്പര്‍ കപ്പിന്റെ ഭാഗമായി കുട്ടികളുടെ മത്സരങ്ങള്‍ നടക്കുമെന്നും സംഘാടകര്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top