
റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കണ്‍വെന്‍ഷന്‍. ഒഐസിസി ആസ്ഥാനം സബര്‍മതിയില്‍ മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍ കെ അജിത്ത് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

നിലമ്പൂരില്‍ ചരിത്ര വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരില്‍ തമ്പടിച്ചിട്ടു പോലും വികസനം ചര്‍ച്ച ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിലകുറഞ്ഞ ആരോപണങ്ങളും വര്‍ഗീയ കാര്‍ഡും ഇറക്കി കളിക്കുകയാണ്. നിലമ്പൂരിലെ വോട്ടര്‍മാര്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ് സെറ്റിംഗ് തെരഞ്ഞെടുപ്പാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിലമ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒഐസിസി കെഎംസിസി പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം കണ്‍വന്‍ഷന്റെ ഭാഗമായി.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം അര്‍ത്തിയില്‍, വനിതാവേദി പ്രസിഡന്റ് മൃതുല വിനീഷ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, നാഷണല്‍ കമ്മിറ്റി നേതാവ് മുജീബ് ഉപ്പട, മലപ്പുറം ജില്ല ആക്ടിങ് സെക്രട്ടറി സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സമീര്‍ മാളിയേക്കല്‍, ജില്ല സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍,

ഫൈസല്‍ അമ്പലക്കോടന്‍, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് മഞ്ചേരി, ജില്ല ഭാരവാഹി മുനീര്‍ വാഴക്കാട്, നിലമ്പുര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജംഷീദ് ചുള്ളിയോട് തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്നു. കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ഒഐസിസി മലപ്പുറം ജില്ല ട്രഷറര്‍ ഷറഫു ചിറ്റന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.