
ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്ക യാത്രയും സൗദിയിലെ സ്‌കൂള്‍ അവധിയും പരിഗണിച്ച് ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ എബിസി കാര്‍ഗോ സേവനങ്ങള്‍ വിപുലീകരിച്ചു. ജിസിസിയിലെ പ്രമുഖ കാര്‍ഗോ, കൊറിയര്‍ സേവനദാതാക്കളായ എബിസി കാര്‍ഗോ മക്കയിലെയും ജിദ്ദയിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സേവനം ലഭ്യമാക്കി.

ഹാജിമാര്‍ക്ക് പ്രത്യക സര്‍വീസുകളാണ് എബിസി കാര്‍ഗോ ഒരുക്കിയിട്ടുള്ളത്. ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അതിവേഗം അയക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ക്കു പുറമെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന ഹജ്ജ് ക്യാമ്പുകളില്‍ നിന്നു പിക്അപ് സൗകര്യങ്ങളും ലഭ്യമാണ്.

ജിസിസിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എബിസി കാര്‍ഗോയുടെ സേവനങ്ങള്‍ ലഭ്യമാണ്. ഇനി സൗദിയിലെ കൂടുതല്‍ ലുലു ശാഖകളില്‍ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എബിസി കാര്‍ഗോ മാനേജ്‌മെന്റ് അറിയിച്ചു.

ഹജ്ജ് സീസണും സ്‌കൂള്‍ അവധിക്കാലവും പ്രമാണിച്ച് എയര്‍ കാര്‍ഗോ, സീ കാര്‍ഗോ കാറ്റഗറിയില്‍ മികച്ച ഓഫറുകളാണ് എബിസി കാര്‍ഗോ പ്രഖ്യാപിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ ചിലവില്‍ അതിവേഗം പാര്‍സലുകള്‍ അയയ്ക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിട്ടുളളത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച് മികച്ച സേവനം ഉറപ്പാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

കാര്‍ഗോ ആന്റ് കൊറിയര്‍ രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള എബിസി കാര്‍ഗോ. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയമായ സേവനങ്ങള്‍ നടത്തുന്നുണ്ട്. കാര്‍ഗോ, കൊറിയര്‍, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കു പുറമേ, ആഭ്യന്തര ഡെലിവറികളും എബിസി കാര്‍ഗോ ഉറപ്പുവരുത്തുന്നു.

ജിദ്ദയും മക്കയും ഉള്‍പ്പടെയുള്ള ബ്രാഞ്ചുകള്‍ വഴി, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സേവനം ഉറപ്പാക്കുകയാണ് എബിസി കാര്‍ഗോയുടെ ലക്ഷ്യം. ഹജ്ജ് സീസണ്‍ സമയത്ത് രാത്രി വൈകിയും പ്രവര്‍ത്തനസജ്ജമായ ബ്രാഞ്ചുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാണ്.

‘അതിവേഗ പാര്‍സല്‍ ഡെലിവറി, സുരക്ഷിതമായ കൈമാറ്റം, വിശ്വാസ്യമായ സേവനം’ ഇവയെല്ലാം എബിസി കാര്‍ഗോയുടെ മാത്രം പ്രത്യകതയാണ്. ഏറ്റവും മികച്ച കാര്‍ഗോ സേവനത്തിന് ജിദ്ദ, മക്ക ബ്രാച്ചുകള്‍ സന്ദര്‍ശിക്കാവുന്നതാണെന്നും എബിസി കാര്‍ഗോ മാനേജ്‌മെന്റ് അറിയിച്ചു.


വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.