
റിയാദ്: കലയുടെ കാഴ്ചകളൊരുക്കി മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ് 2025’ മാപ്പിള കലോത്സവം ആവേശകരമായി തുടരുന്നു. ജൂണ്‍ 13ന് നടന്ന മാപ്പിളപ്പാട്ട് മത്സരം ഇശല്‍ ഈരടികള്‍ സംഗമിച്ച സംഗീതപ്പെരുമഴയായി.

മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത പുരുഷ വിഭാഗം ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരത്തില്‍ വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി ടീമുകള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.

വനിതാ വിഭാഗം വ്യക്തിഗത മാപ്പിളപ്പാട്ട് മത്സരത്തില്‍ ശ്രോതാക്കളുടെ മനം കവര്‍ന്ന് സഫ (വണ്ടൂര്‍), റീമ റിയാസ് (വണ്ടൂര്‍), രഹ്‌ന (വേങ്ങര) എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെ മത്സരാര്‍ത്ഥികള്‍.

അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ദുഃഖാചരണം അറിയിച്ചാണ് പരിപാടി ആരംഭിച്ചത്.. സത്താര്‍ മാവൂര്‍, സലീം മാസ്റ്റര്‍ ചാലിയം, ഹംസത്തലി പനങ്ങാങ്ങര എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കാലിഫ് 2025 ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി സഫീര്‍ കരുവാരക്കുണ്ട്, ഭാരവാഹികളായ മുനീര്‍ വാഴക്കാട്,

അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍, ഷബീറലി പള്ളിക്കല്‍, ഷകീല്‍ തിരൂര്‍ക്കാട്, മജീദ് മണ്ണാര്‍മല, സലാം പയ്യനാട് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങള്‍,

സന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ഗഫൂര്‍ പള്ളിക്കല്‍, റസാഖ് ഓമാനൂര്‍ എന്നിവര്‍ സമ്മാനിച്ചു. കൂടുതല്‍ ആവേശകരമായ മത്സരങ്ങള്‍ ‘കാലിഫി’ന്റെ തുടര്‍ ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.