
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുന്ന സന്നദ്ധ കൂട്ടായ്മ പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി കേരള) പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ഉച്ചക്ക് 1 മുതല്‍ 6 വരെ തിരുവനന്തപുരം സ്റ്റാച്യൂ വൈഎംസിഎ കെസി ഈപ്പന്‍ ഹാളിലാണ് സംഗമം. പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സ് മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പിഎല്‍സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ പി മോഹന്‍ ദാസ് അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം ജില്ലാ ഡജ്ഡിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ ഷംനാദ് മുഖ്യാപ്രഭാഷണം നിര്‍വ്വഹിക്കും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റ് ചെയര്‍മാന്‍ പ്രൊഫ. എസ് ഇരുദയ രാജന്‍, നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കൊളശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സുപ്രീം കോടതി അഭിഭാഷകനും പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം കൂട്ടായ്മയുടെ ലക്ഷ്യവും ദൗത്യവും വിശദീകരിക്കും. സാമൂഹിക പ്രവര്‍ത്തക ഷീബ രാമചന്ദ്രന്‍, സംസ്ഥാന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജന. സെക്രട്ടറി ജോയ് കൈതാരം, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

പിഎല്‍സി നിയമ ഇടപെടല്‍ ലഘുലേഖ പ്രകാശനം, പിഎല്‍സി സൗദി ചാപ്റ്റര്‍ ഉദ്ഘാടനം എന്നിവ നടക്കും. പാനല്‍ ചര്‍ച്ചയില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന വെല്ലുവിളികളും നിയമ പരിഹാരങ്ങളും, എന്‍ എസ് അല്‍ ഹജ്‌രി കോര്‍പ്പറേഷനിലെ 140 മുന്‍ തൊഴിലാളികളുടെ പരാതികള്‍, വിദേശത്ത് സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ തടസ്സങ്ങളും നിയമപരമായ പരിഹാരങ്ങളും എന്നിവ വിശകലനം ചെയ്യും.
റിയാദില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ആര്‍ മുരളീധരന്‍, തല്‍ഹത്ത് പൂവച്ചല്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം പേര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പ് ആണ് പ്രവാസി സംഗമത്തിന്റെ സംഘാടകര്‍.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.