
റിയാദ്: ആതുര ശുശ്രൂഷാ രംഗത്ത് റിയാദിലെ ആരോഗ്യ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയമാണെന്ന് മാധ്യമ പ്രവര്‍ത്തകനും എന്‍ആര്‍കെ മുന്‍ ചെയര്‍മാനുമായ അയൂബ് ഖാന്‍. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും പ്രവാസി മലയാളികളുടെ നേതൃത്വത്തിലുളള വിവിധ സംഘടനകളും ക്രിയാത്മക പങ്കുവഹിക്കുന്നതില്‍ ചാരിതാര്‍ഥ്യമൂണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ അയൂബ് ഖാന് സണ്‍സിറ്റി പോളിക്ലിനിക്ക് മാനേജ്‌മെന്റ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
സണ്‍സിറ്റി ക്ലിനിക്ക് മാനേജിങ് ഡയറക്റ്റര്‍ മാമൂണ്‍ ധാക്ക ബൊക്കെ നല്‍കി സ്വീകരിച്ചു. സൗദി പാന്‍ ഇന്ത്യ ഫോറം ചെയര്‍മന്‍ വി കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ഡോ. ബിജു പന്തളം, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, സഫീര്‍ അഹമ്മദ് ബീമാപ്പള്ളി, ഹാരിസ് കൊടുവള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.