Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ടിസിസി ഐപിഎല്‍-2 ട്രോഫി അനാച്ഛാദനം

റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഐ.പി.എല്‍ സീസണ്‍-2 ട്രോഫി അനാച്ഛാദനം പ്രൗഢ പരിപാടികളോടെ അരങ്ങേറി. ചാമ്പ്യന്‍സ് ട്രോഫിയും റണ്ണര്‍ അപ്പ് ട്രോഫിയും മുഖ്യ പ്രായോജകരായ യു.പി.സി പ്രതിനിധി മുഫ്‌സീര്‍ അലിയും സഹ സ്‌പോണ്‍സര്‍ പി.എസ്.എല്‍ ലോജിസ്റ്റിക്‌സ് പ്രതിനിധി ഷബീറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടി.സി.സി ടീമിന്റെ ജെയ്‌സി പ്രകാശനവും നടന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍, മാനേജര്‍മാര്‍, സ്‌പോണ്‍സര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ടീമുകളെ ജനറല്‍ സെക്രട്ടറി റഫ്‌സാദും നജാഫ് മുഹമ്മദും പരിചയപ്പെടുത്തി. മുന്‍ സീസണിലെ ചാമ്പ്യന്മാരായ ടി.എം.സി.സി ദമാം ഉള്‍പ്പെടെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.

യു.പി.സി വേള്‍ഡ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. സഹ പ്രായോജകരായി പി.എസ്.എല്‍ ലോജിസ്റ്റിക്, ജെ.എഫ്.എസ് ലോജിസ്റ്റിക്, ഫ്രണ്ടി മൊബൈല്‍, മിക്‌സ്‌റ്റോ, കാന്റീന്‍ റെസ്‌റ്റോറന്റ്, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്, ലോജി കെയര്‍ ലോജിസ്റ്റിക് എന്നിവരും ഐ.പി.എല്‍ രണ്ടാം സീസണുമായി സഹകരിക്കുന്നുണ്ട്.

ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ഘടന, സാങ്കേതിക വിവരങ്ങള്‍ എന്നിവ അര്‍ക്കാന്‍ ഗ്രൗണ്ട് ഇന്‍ ചാര്‍ജ് മുഷീറും ടൂര്‍ണമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും ടെക്‌നിക്കല്‍ ഹെഡ് അബ്ദുല്‍ ബാസിത്തും വിശദീകരിച്ചു.

ടി.എം.ഡബ്ല്യൂ.എ (തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍) പ്രതിനിധികളായ ഷമീര്‍ ടി.ടി, അബ്ദുല്‍ കരീം കെ.എം, അഷ്‌റഫ് കോമത്ത് എന്നിവരുടെ സാനിധ്യത്തില്‍ നറുക്കെടുപ്പിലൂടെ മൂന്ന് ഗ്രൂപ്പിലെ ടീമുകളെ തിരഞ്ഞെടുത്തു. ഗ്രൂപ് എ യില്‍ യൂണിവേഴ്‌സല്‍ റിയാദ് ഇന്ത്യന്‍സ്, യൂണിറ്റെഡ് യു.പി.സി, യൂണിറ്റെഡ് ടെന്‍ സ്റ്റാര്‍സ്, എം.ഡബ്ല്യൂ.സി.സി എന്നീ ടീമുകളും ഗ്രൂപ് ബി യില്‍ മുന്‍ ചാപ്യന്മാരായ ടി.എം.സി.സി, സി.ടി.എ ബ്ലാസ്‌റ്റേഴ്‌സ്, റെഡ് വേരിയര്‍സ്, ടി.സി.സി ടീമുകളും, ഗ്രൂപ് സി യില്‍ മാഹി സ്‌െ്രെടക്കേഴ്‌സ്, ഗള്‍ഫ് യൂണിയന്‍ സി.സി, ജി.സി.സി, എ.ബി.സി.സി ടീമുകളും മാറ്റുരക്കും.

പ്രസിഡന്റ് അന്‍വര്‍ സാദത്ത് ടി.എം അധ്യക്ഷ വഹിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍ (ലോക കേരള സഭാ അംഗം), അബ്ദുല്‍ വാഹിദ് (മുന്‍ സൗദി ക്രിക്കറ്റ് ക്യാപ്റ്റന്‍), മുഫ്‌സീര്‍ അലി (റീജിയണല്‍ മാനേജര്‍ യു.പി.സി), ഷബീര്‍ (ബ്രാഞ്ച് മാനേജര്‍ പി.എസ്.എല്‍ ലോജിസ്റ്റിക്), മന്‍ഹാജ് സലിം (മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്), മുഹമ്മദ് സിദ്ദിഖി (ബിസിനസ് ഹെഡ് ഫ്രണ്ടി മൊബൈല്‍), സാജിദ് ആയാടത്തില്‍ (മാനേജര്‍ ജെ.എഫ്.എസ് ലോജിസ്റ്റിക്‌സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.സി.സി മാനേജറും സ്‌പോണ്‍സര്‍ഷിപ് ഹെഡുമായ ഹാരിസ് പി.സി സ്വാഗതവും ഇവന്റ് ഹെഡ് അബ്ദുല്‍ ഖാദര്‍ മോച്ചേരി നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി റഫ്ഷാദ് വാഴയിലും ടൂര്‍ണമെന്റ് ഡിജിറ്റല്‍ ഹെഡ് നജാഫ് മുഹമ്മദും അവതാരകരായിരിന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top