
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലു.എ) ക്യാരം, ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടിസിഎല്‍ സീസണ്‍ 4 ക്യാരം ലീഗ് ടൂര്‍ണമെന്റില്‍ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് അംഗങ്ങളായ ടീം ഡെബനയര്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തൈസിം അബ്ദുല്‍ ഗഫൂര്‍, സെനില്‍ ഹാരിസ് അംഗങ്ങളായ ടീം ടാഗിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

സെമിയില്‍ ടീം ഡെബനയര്‍ അനീര്‍, മമ്മു ലോട്ടസ് അണിനിരന്ന ടീം മാസിനെയും, ടീം ടാഗ് അന്‍വര്‍ സാദത്ത് കാത്താണ്ടി, ഹാരിസ് പിസി അണിനിരന്ന സ്പാര്‍ക്കിങ് സ്റ്റാര്‍സ് ടീമിനെയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. മുഹമ്മദ് സെറൂഖ് കരിയാടന്‍, എസ്സാര്‍ മുഹമ്മദ് കാത്താണ്ടി, അല്‍ത്താഫ് അലി, ഷംഷെയര്‍, മുഹമ്മദ് മുസവ്വിര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ടിഎംഡബഌുഎ റിയാദ് ആദ്യമായി റാപിഡ് ചെസ്സ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു. ഇരുപതിലധികം പ്രതിഭകള്‍ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സഹല്‍ ബഷീറിനെ പരാജയപ്പെടുത്തി ജാസ്സിം യൂസുഫ് ജേതാവായി. കുട്ടികളുടെ വിഭാഗത്തില്‍ ഹംദാന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി ഇസാന്‍ അലി ചാമ്പ്യന്‍ ആയി. സല്‍മാന്‍ ബിന്‍ ഷഫീഖ് മൂന്നാം സ്ഥാനം നേടി. ചെസ്സ് മാസ്റ്റര്‍ മുഹമ്മദ് ഇസ്ഹാഖ് തോട്ടത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ടിഎംഡബ്ലുഎ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ ബത്ഹ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടൂര്‍ണമെന്റ് പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ ടി. ടി. അദ്ധ്യക്ഷത വഹിച്ചു. ഇ വൈ യു കെ പ്രാജക്റ്റ് ഹെഡ് തൗസീഫ് അഹമ്മദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റിജാസ് വാഴെപൊയില്‍, അഫ്താബ് അമ്പിലായില്‍, മുഹമ്മദ് ഖൈസ്, പ്രസിഡന്റ് തന്‍വീര്‍ ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.