
റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ റമദാന്‍ റീലീഫ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. സുലൈ വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗം പ്രസിഡണ്ട് ടി എം അഹമദ് കോയ (സിറ്റിഫഌവര്‍) ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സഹായം നല്‍കി തണലിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതകളും ആമുഖ പ്രസംഗത്തില്‍ നൗഫല്‍ കണ്ണന്‍കടവ് വിശദീകരിച്ചു. ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാന്‍ പ്രസംഗിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറര്‍ ഷാഹിന്‍ നന്ദിയും പറഞ്ഞു.

തണലിന്റെ കീഴില്‍ 32 വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന സെന്ററില്‍ നാല്പതിലേറെ ഭിന്ന ശേഷി കുട്ടികള്‍ക്ക് പഠനവും സ്വന്തം ജോലി കണ്ടെത്താനുള്ള പരിശീലനവും നല്‍കി വരുന്നു. നിര്‍ധനരായ 35 പേര്‍ക്ക് സൗജന്യ ചികില്‍സയും മരുന്നും ലഭ്യമാക്കി. സൈക്യാട്രി ക്ലിനിക്,പാലിയേറ്റിവ് ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനവം എന്നിവയും ലഭ്യമാണ്. റിയാദിലെ പ്രവാസി സമൂഹം നല്‍കുന്ന പിന്തുണയാണ് തണലിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതെന്നും ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.