ഹാജിമാര്‍ക്കും വളന്റിയര്‍മാര്‍ക്കും തനിമ സ്വീകരണം

റിയാദ്: തനിമ റിയാദിന്റെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞു തിരിച്ചെത്തിയ ഹജിമാര്‍ക്കും പുണ്യഭൂമിയില്‍ സേവനമനുഷ്ഠിച്ച തനിമ വളന്റിയര്‍മാര്‍ക്കും സ്വീകരണം നല്‍കി. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കണ്‍വീനര്‍ അംജദ് അലി അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതിയംഗം ഖലീല്‍ പാലോട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

ഓരോ ഹാജിയും ഇബ്രാഹീമിന്റെയും ഇസ്മായിലിന്റെയും ഹാജറയുടെയും ത്യാഗോജ്വല ജീവിതത്തെ മുറുകെ പിടിച്ചു മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ കാലത്തെ ആസുരതകള്‍ക്കെതിരെ സമരസജ്ജരാകണം. ഹജ്ജ്കാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹാജിമാര്‍ ഖാഫിലയെ കുറിച്ച വിലയിരുത്തലുകളും ഹജ്ജ് അനുഭവങ്ങളും വിവരിച്ചു. നിയാസ്, ഷാജഹാന്‍, നസീര്‍, ഡോ. ഫജ്‌ന, അജ്മല്‍ എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് സെല്‍ കണ്‍വീനര്‍ റിഷാദ് എളമരം നേതൃത്വം നല്‍കി. ഹജ്ജ് വേളയില്‍ സേവന നിരതരായ വളന്റിയര്‍മാരെ പ്രതിനിധീകരിച്ച് അബ്ദുല്‍ അസീസ്, ഹിഷാം പൊന്നാനി, അഷ്ഫാഖ് കക്കോടി, നജാത്തുല്ല, സുലൈമാന്‍ വിഴിഞ്ഞം, അഫ്‌സല്‍(തമിഴ്‌നാട്) എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വളന്റിയര്‍ ക്യാപ്റ്റന്‍ ഷാനിദലി ചര്‍ച്ച സമാഹരിച്ചു. റഹ്മത്ത് തിരുത്തിയാട് സ്വാഗതവും അംജദ് അലി സമാപന പ്രഭാഷണവും അഷ്ഫാഖ് ഖിറാഅത്തും നടത്തി. ആസിഫ് കക്കോടി, ബാരിഷ് ചെമ്പകശ്ശേരി, ശിഹാബ് കുണ്ടൂര്‍, ബാസിത് കക്കോടി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Leave a Reply