റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമന്‍ മാരിമുത്തുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ പത്തിന് ഫാറൂഖ് കോളേജിനടുത്തു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കേളി സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസര്‍ കാരക്കുന്ന്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസര്‍ യൂണിറ്റിനുവേണ്ടി കൃഷ്ണന്‍ കുട്ടി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം സുരേഷ് നേതൃത്വം നല്‍കി.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുശോചന യോഗത്തില്‍ കേളി മുന്‍ സെക്രട്ടറിമാരായ റഷീദ് മേലേതില്‍, ഷൗക്കത്ത് നിലമ്പൂര്‍, മുന്‍ രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, കേളി അംഗങ്ങളായ നാസര്‍ കാരക്കുന്ന്, ഗോപിനാഥ്, സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറി പ്രവീണ്‍ കുമാര്‍, ലോക്കല്‍ സെക്രട്ടറി ബീനാ പ്രഭാകരന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു.
കേളിദിനം 2025 ന്റെ വേദിയില്‍ കലാ പരിപാടികള്‍ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി രാത്രിയോടെ റൂമിലേക്ക് മടങ്ങിയ ബലരാമന് ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രവാസി സംബന്ധമായ വിഷയങ്ങളിലും നിരന്തരം ഇടപെടാറുള്ള ബലരാമന്‍ സുലൈ ഏരിയയിലെ കേളിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.