മക്ക: രണ്ട് ഇന്ത്യന്‍ തീര്‍ടകര്‍ താമസ സ്ഥലത്തെ ലിഫ്റ്റ് പിറ്റില്‍ വീണു മരിച്ചു. ബീഹാറില്‍ നിന്നുളള മുഹമ്മദ് സിദ്ദീഖ് (73), അബ്ദുല്‍ ലത്തീഫ് (70) എന്നിവരാണ് മരിച്ചത്. ലിഫിറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കടന്നെങ്കിലും ലിഫ്റ്റ് പിറ്റില്‍ നിന്ന് പ്ലാറ്റ്‌ഫോം ഉയര്‍ന്നിരുന്നില്ല. പ്ലാറ്റ്‌ഫോം ഉണ്ടെന്ന ധാരണയില്‍ അകത്തേക്ക് കടന്ന തീര്‍ത്ഥാടകരാണ് താഴേക്ക് പതിച്ചത്. മക്ക അസീസിയ ബില്‍ഡിംഗ് നമ്പര്‍ 145-ലാണ് സംഭവം. പൊലീസും ഇന്ത്യന്‍ ഹജ് മിഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്നുളള തീര്‍ത്ഥാടകന്‍ ഏതാനും വര്‍ഷം മുമ്പ് ഇതേ സാഹചര്യത്തില്‍ മരിച്ചിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.