ഖസീമില്‍ ഒഴുക്കില്‍പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴവെളളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അല്‍ ഖസീമില്‍ കുടുംബാംഗങ്ങളോടൊപ്പം പെയ്ത്തുവെളളം നിറഞ്ഞ പ്രദേശം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

അല്‍ ഖസീം വാദി അബൂറമദില്‍ കുടുംബത്തോടൊപ്പം വെളളക്കെട്ടില്‍ നടന്ന കുട്ടികളാണ് ശക്തമായ മഴവെളളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ടതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി മണിക്കൂറുകളോളം മഴ പെയ്തിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തിയ സിവില്‍ ഡിഫന്‍സ് ഭടന്‍മാരാണ് മൃതദേഹം കണ്ടെത്തിയത്.

ഹായിലില്‍ പെയ്ത കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാരാന്ത്യം വരെ മഴ, പൊടിക്കാറ്റ്, ഇടിമിന്നല്‍ എന്നിവ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

തലസ്ഥാനമായ റിയാദിന്റെ പല ഭാഗങ്ങളിലും വൈകുന്നേരത്തോടെ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. ഹരീഖ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്.

നാലു ശതമാനം ഓഹരികള്‍ സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയെങ്കിലും 90.18 ശതമാനം ഷെയറുകള്‍ സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറും സര്‍ക്കാരാണ്. അതേസമയം, നിരവധി ദീര്‍ഘകാല പദ്ധതികളാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചിട്ടുളളത്. പുതിയ സാമ്പത്തിക മേഖലകളും ഗിഗാ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.

നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, എന്നിവക്ക് പുറമെ പുരോഗതിക്ക് ആവശ്യമായ മുന്‍ഗണനാ മേഖലകളും സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടും. റിയാദ്, ജസാന്‍, റാസല്‍ ഖൈര്‍, ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സാമ്പത്തിക മേഖലകള്‍. സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രങ്ങളായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply